ഇതരസംസ്ഥാന തൊഴിലാളി കഞ്ചാവുമായി പിടിയിൽ
1543967
Sunday, April 20, 2025 6:22 AM IST
പാമ്പാടി: പാമ്പാടി വെള്ളൂരിൽനിന്നു കഞ്ചാവുമായി ഇതരസംസ്ഥാന തൊഴി ലാളി പിടിയിൽ. അസം സ്വദേശി മാമിനുൽ ഹക്ക് (27 ) ആണ് പിടിയിലായത്. വെള്ളൂർ ടെക്നിക്കൽ സ്കൂളിനു സമീപമുള്ള റബർതോട്ടത്തിൽ നിന്നാണ് പ്രതി പിടിയിലായത്. ഇതരസംസ്ഥാന തൊഴിലാളികൾക്കും മറ്റും വിൽപ്പനയ്ക്ക് എത്തിച്ചതായിരുന്നു കഞ്ചാവ്.
ജില്ലാ പോലീസ് ചീഫിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാളിൽനിന്ന് 100 ഗ്രാം കഞ്ചാവ് പാമ്പാടി പോലീസ് പിടിച്ചെടു ത്തു. പാമ്പാടിയിൽ കഞ്ചാവിന്റെ ഉപയോഗം വർധിക്കുന്നതിന്റെ ഭാഗമായി പാമ്പാടി എസ്എച്ച്ഒ റിച്ചാർഡ് വർഗീസ് കർശന പരിശോധനകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
കഞ്ചാവ് കച്ചവടത്തെപ്പറ്റിയും ഉപയോഗത്തെക്കുറിച്ചും യോദ്ധാവ് സൈറ്റിലോ പാമ്പാടി പോലീസിലോ അറിയിക്കാം. വിവരം അറിയിക്കുന്നവരുടെ പേരുവിവരങ്ങൾ പോലീസ് രഹസ്യമായി സൂക്ഷിക്കും. ഫോൺ: 04812505322.