ഭാര്യയും ഭർത്താവും മരിച്ചു
1543746
Sunday, April 20, 2025 1:25 AM IST
ചെങ്ങളം: ഭാര്യയും ഭർത്താവും ആറുമണിക്കൂറിന്റെ വ്യത്യാസത്തിൽ മരിച്ചു. വരിക്കയിൽ എബ്രഹാം സെബാസ്റ്റ്യൻ ( അപ്രേച്ചൻ-74, പൊന്തൻപുഴ തകടിയേൽ കുടുംബാംഗം) ഇന്നലെ രാത്രി 10നും ഭാര്യ ലൂസി എബ്രഹാം (68) ഇന്നലെ ഉച്ചകഴിഞ്ഞ് നാലിനുമാണ് മരിച്ചത്.
സംസ്കാരം നാളെ 2.30ന് ചെങ്ങളം സെന്റ് ആന്റണീസ് പള്ളിയിൽ. മക്കൾ: മെറിൻ ജോബിൻ പാറശേരിയിൽ (മാങ്കുളം), അമല റാണി കുളങ്ങരമുറിയിൽ (പൈക). മരുമക്കൾ: ജോബിൻ തോമസ് പാറശേരിയിൽ (മാങ്കുളം), അനീഷ് അലക്സാണ്ടർ കുളങ്ങരമുറിയിൽ, പൈക (യുഎഇ).