മഴമറ, തുരിശടി റബര്‍ ബോര്‍ഡ് സഹായം തുടരും
1543709
Sunday, April 20, 2025 12:05 AM IST
കോട്ടയം: റബര്‍ ഉത്പാദനക്ഷമതാ വര്‍ധനവിന് റബര്‍ ബോര്‍ഡ് ആവിഷ്കരിച്ച മഴമറ, സ്പ്രേയിംഗ് ധനസഹായ പദ്ധതി അടുത്ത സാമ്പത്തിക വര്‍ഷത്തിലും റബര്‍ ഉത്പാദക സംഘങ്ങളിലൂടെ നടപ്പിലാക്കും. ഒരു ഹെക്ടറിന് നാലായിരം രൂപ വീതം മഴമറയ്ക്കും സ്പ്രെയിംഗിനും ലഭിക്കും. ഒരു കര്ഷകന് പരമാവധി രണ്ടു ഹെക്ടര്‍ വരെ ധനസഹായത്തിന് അര്‍ഹത ഉണ്ടായിരിക്കും.
സബ്സിഡി ലഭിക്കാനുള്ള നിബന്ധനകള്‍:
• മഴമറ, തുരിശടി എന്നിവയ്ക്കാവശ്യമായ വസ്തുക്കള്‍ മൊത്തമായി റബര്‍ ഉത്പാദക സംഘങ്ങളിലൂടെ വാങ്ങണം. (റബര്‍ ബോര്‍ഡ് കമ്പനികളില്‍ നിന്നോ അംഗീകൃത ഡീലര്‍മാരില്‍ നിന്നോ സാധനങ്ങള്‍ വാങ്ങി ജിഎസ്ടി ബില്‍ സമര്‍പ്പിക്കണം). ഉത്പാദനോപാധികള്‍ വാങ്ങുന്നതിനുള്ള പണം ഗുണഭോക്താക്കള്‍ ആര്‍പിഎസില്‍ മുന്‍കൂര്‍ അടയ്ക്കണം.
• പദ്ധതിയില്‍ പങ്കെടുക്കുന്ന ഉത്പാദക സംഘങ്ങള്‍ക്കു കീഴില്‍ റെയിന്‍ ഗാര്‍ഡിംഗ് നടത്താന്‍ പ്രാപ്തരായി തൊഴിലാളി സംഘമോ ടാപ്പര്‍മാരുടെ കൂട്ടായ്മയോ ഉണ്ടാവണം.
• ഉത്പാദക സംഘങ്ങള്‍ സമയ ബന്ധിതമായി ഓഡിറ്റിംഗ്, പൊതുയോഗം, രജിസ്ട്രേഷന് പുതുക്കല്‍ എന്നിവ നടത്തണം.
• ഗുണഭോക്താക്കള്‍ അഞ്ച് ഹെക്ടറില്‍ താഴെ തോട്ടം വിസ്തൃതിയുള്ള ആര്‍പിഎസ് അംഗങ്ങളായിരിക്കണം.
• തോട്ടത്തിന്റെ പ്രായം 10 വര്‍ഷത്തിനും 25 വര്‍ഷത്തിനും ഇടയില്‍ ആയിരിക്കണം.
•ഗുണഭോക്താക്കള്‍ തോട്ടത്തെ സംബന്ധിച്ച വിവരങ്ങള്‍, റബര്‍ ഉത്പാദന കണക്കുകള്‍ എന്നിവ റബര്‍ ബോര്‍ഡുമായി പങ്കുവയ്ക്കാന്‍ തയാറുള്ള വരായിരിക്കണം.
• ഗുണഭോക്താക്കളെ മാനദണ്ഡങ്ങള്‍ പാലിച്ചാണു തെരഞ്ഞെടുക്കുന്നത്.
• പദ്ധതിയില്‍ ഭേദഗതികള്‍ വരുത്താന്‍ റബര്‍ ബോര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് പൂര്‍ണ അധികാരമുണ്ടായിരിക്കും.