സർക്കാരിന്റെ നാലാം വാർഷികം: 15,000 പേരെ പങ്കെടുപ്പിക്കുമെന്ന് കേരള കോൺഗ്രസ്-എം
1543707
Sunday, April 20, 2025 12:04 AM IST
കോട്ടയം: കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന എൽഡിഎഫ് സർക്കാരിന്റെ നാലാം വാർഷിക മഹായോഗത്തിൽ ജില്ലയിൽനിന്ന് 15,000 പേരെ പങ്കെടുപ്പിക്കുമെന്ന് കേരള കോൺഗ്രസ് -എം ജില്ലാ നേതൃയോഗം. ഒൻപത് നിയോജക മണ്ഡലങ്ങളിലും നേതൃയോഗങ്ങൾ ചേർന്നു കഴിഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി മേയ് ഒന്നുമുതൽ 31 വരെ ജില്ലയിലൊട്ടാകെ ഭാരവാഹികളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ ഭവന സന്ദർശനവും ഫണ്ട് പിരിവും നടത്തും. ബഫർ സോൺ, വനം വന്യജീവി നിയമഭേദഗതി, മുനമ്പം വിഷയം, കടലവകാശ നിയമം, വഖഫ് നിയമം തുടങ്ങിയ വിഷയങ്ങളിൽ കേരള കോൺഗ്രസ് -എമ്മിന്റെ നിലപാടുകളും സമരപരിപാടികളും പാർട്ടിയുടെ സ്വീകാര്യത വർധിപ്പിച്ചതായി യോഗം വിലയിരുത്തി.
പാർട്ടി ജില്ലാ പ്രസിഡന്റ പ്രഫ. ലോപ്പസ് മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ചെയർമാൻ ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർമാൻമാരായ ഡോ. എൻ. ജയരാജ്, തോമസ് ചാഴികാടൻ, ജോബ് മൈക്കിൾ എംഎൽഎ, സ്റ്റീഫൻ ജോർജ് , ബേബി ഉഴുത്തുവാൽ, വിജി എം. തോമസ്, സക്കറിയാസ് കുതിരവേലി, ഫിലിപ്പ് കുഴികുളം, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ജോസ് പുത്തൻകാല, ജോസഫ് ചാമക്കാല, മാത്തുക്കുട്ടി കുഴിഞ്ഞാലിൽ, സോണി തെക്കേൽ, ബിജു ചക്കാല, സിറിയക് ചാഴികാടൻ, മിനി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.