കല്ലറ പഴയപള്ളിയിൽ ശതോത്തര രജത ജൂബിലി സമാപനവും പുതുഞായര്‍ തിരുനാളും
1543703
Sunday, April 20, 2025 12:04 AM IST
കല്ലറ: സെന്റ് തോമസ് (കല്ലറ പഴയപള്ളി) ക്നാനായ കത്തോലിക്ക പള്ളിയില്‍ പുതുഞായര്‍ തിരുനാളും ശതോത്തര രജത ജൂബിലി സമാപന സമ്മേളനവും ഇന്നു മുതല്‍ 28 വരെ നടത്തപ്പെടും. ഇന്നു വൈകുന്നേരം നാലിനു കല്ലറ പുത്തന്‍പള്ളി ഇടവകയ്ക്കായി നല്കുന്ന പതാകയുമേന്തിയുള്ള റാലി.
വൈകുന്നേരം 6.30ന് കല്ലറ പഴയപള്ളിയില്‍ എത്തിച്ചേരുന്ന റാലിയുടെ സമാപനത്തില്‍ വികാരി ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി പതാകയുയര്‍ത്തി തിരുനാളിന് തുടക്കം കുറിക്കും. 21നു വൈകുന്നേരം അഞ്ചിന് കൈപ്പുഴ ഫൊറോനയിലെ വൈദികരുടെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാന.
തുടര്‍ന്ന് കലാസന്ധ്യ. 22ന് വൈകുന്നേരം അഞ്ചിന് ചിലിയിലെ അപ്പസ്തോലിക് നൂണ്‍ഷ്യോ ആര്‍ച്ച്ബിഷപ് കുര്യന് വയലുങ്കലിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. 6.30ന് സമര്‍പ്പിത, പ്രവാസി സമ്മേളനം. 23നു വൈകുന്നേരം നാലിനു ഫാ. ജോസ് കന്നുവെട്ടിയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി. ആറിന് സാംസ്കാരിക സമ്മേളനം മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ബൈബിള്‍ നാടകം.
24ന് രാവിലെ 6.30ന് വിശുദ്ധ കുര്‍ബാനയും പരേത സ്മരണയും. വൈകുന്നേരം 6.30ന് സെന്റ് സെബാസ്റ്റ്യന്‍സ്, സെന്റ് ജൂഡ് കുരിശുപള്ളികളില്നിന്നു ജപമാല പ്രദക്ഷിണം. ഫാ. സൈമണ്‍ പുല്ലാട്ട് തിരുനാള്‍ സന്ദേശം നല്‍കും. 25ന് രാവിലെ 6.30ന് ഗീവര്‍ഗീസ് മാര്‍ അപ്രേമിന്റെ മുഖ്യകാര്‍മികത്വത്തില്‍ മലങ്കര റീത്തില്‍ വിശുദ്ധ കുര്‍ബാന. വൈകുന്നേരം 6.45ന് പെരുന്തുരുത്തിലുള്ള സെന്റ് ജോസഫ് കുരിശുപള്ളിയില്നിന്നു പ്രദക്ഷിണവും. രാത്രി എട്ടിന് ഫാ. സന്തോഷ് മുല്ലമംഗലത്ത് തിരുനാള്‍ സന്ദേശം നല്‍കും.
26ന് രാവിലെ ഏഴിന് ആദ്യകുര്‍ബാന സ്വീകരണം. വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് മുഖ്യകാര്‍മികനായിരിക്കും. രാത്രി ഏഴിന് പ്രദക്ഷിണം. ഒമ്പതിന് വികാരി ജനറാള്‍ ഫാ. തോമസ് ആനിമൂട്ടില്‍ തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം. 9.30ന് ലൈറ്റ് ഷോ ആന്‍ഡ് ഡിജിറ്റല്‍ വെടിക്കെട്ട്, ഫ്യൂഷന്‍.
27ന് രാവിലെ 9.45ന് കോട്ടയം അതിരൂപത സഹായ മെത്രാന് മാര്‍ ജോസഫ് പണ്ടാരശേരിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ തിരുനാള്‍ റാസ, പ്രദക്ഷിണം, രാത്രി ഏഴിന് മെഗാഷോ. 28ന് വൈകുന്നേം 4.45ന് ശതോത്തര രജതജൂബിലിയുടെ സമാപനത്തോടനുബന്ധിച്ച് പൊന്തിഫിക്കല്‍ കുര്‍ബാന. കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് മുഖ്യ കാര്‍മികനായിരിക്കും. ഇടവകയിലെയും ഫൊറോനയിലെയും വൈദികരും മുന്‍ വികാരിമാരും സഹകാര്‍മികരായിരിക്കും.
6.30ന് ശതോത്തരരജത ജൂബിലി സമാപന സമ്മേളനം. പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് മുഖ്യാതിഥിയായിരിക്കും. ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിക്കും. മന്ത്രി പി. പ്രസാദ് മുഖ്യപ്രഭാഷണം നടത്തും. ഫ്രാന്‍സിസ് ജോര്‍ജ് എംപി, മോന്‍സ് ജോസഫ് എംഎല്‍എ, വികാരി ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി, ജൂബിലി കമ്മിറ്റി കണ്‍വീനര്‍ സജി കളരിക്കല്‍ എന്നിവര്‍ പ്രസംഗിക്കും.