കോട്ടയം-കുമരകം- ചേര്‍ത്തല ഗ്രീന്‍ഫീല്‍ഡ് ഹൈവേ യാഥാര്‍ഥ്യമാക്കണമെന്ന്
1543702
Sunday, April 20, 2025 12:04 AM IST
കോട്ടയം: ആലപ്പുഴ-കോട്ടയം ജില്ലകളെയും ദേശീയപാതകളെയും ബന്ധിപ്പിച്ച് ആവിഷ്കരിച്ചിട്ടുള്ള നിര്‍ദിഷ്ട കോട്ടയം-കുമരകം-ചേര്‍ത്തല ഗ്രീന്‍ഫീല്‍ഡ് ഹൈവേ യാഥാര്‍ഥ്യമാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സത്വര നടപടി സ്വീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ് ജില്ലാ നേതൃത്വ ക്യാമ്പ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മധ്യ തിരുവതാംകൂറിന്റെ സമഗ്ര വികസനത്തിനും കുമരകം-ആലപ്പുഴ തുടങ്ങിയ മേഖലകളുടെ ടൂറിസം പുരോഗതിക്കും ഏറ്റവും സഹായകമാകുന്ന വികസന പദ്ധതി എന്ന നിലയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കൈയെടുത്ത് പുതുക്കിയ പ്രോജക്ടിന് രൂപം നല്‍കണമെന്നും ക്യാമ്പ് ആവശ്യപ്പെട്ടു.
തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി മേയ്, ജൂണ്‍ മാസങ്ങളില്‍ സ്പെഷല്‍ മെംബര്‍ഷിപ് കാമ്പയിനും ഭവന സന്ദര്‍ശന പരിപാടിയും ഫണ്ട് ശേഖരണവും നടത്തും. ഇതിന് മുന്നോടിയായി നിയോജക മണ്ഡലം കണ്വന്ഷന്, മണ്ഡലം നിശാ ക്യാമ്പുകള്‍,വാര്‍ഡ് അടിസ്ഥാനത്തില്‍ വജ്ര ജൂബിലി കുടുംബ സംഗമങ്ങള്എന്നിവയും നടത്തും.