സംഘാടകസമിതി രൂപീകരിച്ചു
1543698
Sunday, April 20, 2025 12:04 AM IST
കാഞ്ഞിരപ്പള്ളി: പ്രവർത്തന രംഗത്ത് 70 വർഷം പിന്നിടുന്ന നൂറുൽ ഹുദാ അറബിക് യുപി സ്കൂളിന്റെ ആഘോഷങ്ങളുടെ ഭാഗമായി പൂർവ വിദ്യാർഥീസംഗമം സംഘടിപ്പിക്കും. ഇതിന്റെ ആലോചനാ യോഗം മുൻ പഞ്ചായത്ത് പ്രസിഡന്റ് വി.പി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ സഫർ വലിയകുന്നത്ത് അധ്യക്ഷത വഹിച്ചു. അബ്ദുൽ റസാഖ് പൈനാപള്ളിയിൽ, കെ.കെ. ജലാൽ, കെ.എച്ച്. റസാഖ്, എ.എച്ച്. അൻസാരി പുരയ്ക്കൽ, പി.എസ്. അൻസാരി പുതുക്കോട്ട്, ബി.എ. അബ്ദുൾ റസാഖ് ബംഗ്ലാവുപറമ്പിൽ, ഇക്ബാൽ ഇല്ലത്തുപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
സഫർ വലിയകുന്നം-രക്ഷാധികാരി, പി.എസ്. അബ്ദുൾ റസാഖ്-ചെയർമാൻ, വി.പി. ഇസ്മായിൽ വലിയകുന്നത്ത്-വൈസ് ചെയർമാൻ, നാദിർഷാ-ജനറൽ കൺവീനർ, ഇക്ബാൽ ഇല്ലത്തുപറമ്പിൽ-ചെയർമാൻ പ്രചരണ വിഭാഗം എന്നിവരെ സംഘാടക സമിതി ഭാരവാഹികളായി തെരഞ്ഞെടുത്തു.