വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
1543697
Sunday, April 20, 2025 12:04 AM IST
മുണ്ടക്കയം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. മുണ്ടക്കയം വണ്ടൻപതാൽ ചെംബ്ലായിൽ മനോജിന്റെ മകൻ അഖിൽ സെബാസ്റ്റ്യൻ (27) ആണ് മരിച്ചത്. സംസ്കാരം നടത്തി. ഭാര്യ ഷേഖ ആലപ്പുഴ കൊച്ചുപറമ്പിൽ കുടുംബാംഗം. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ നാലിന് ആലപ്പുഴ-ചങ്ങനാശേരി റോഡിൽ കിടങ്ങറയിലാണ് അപകടമുണ്ടായത്. അഖിൽ സഞ്ചരിച്ചിരുന്ന പിക്കപ്പ് ലോറി മരത്തിൽ ഇടിച്ചായിരുന്നു അപകടം.