റാങ്ക് ഹോൾഡേഴ്സ് യോഗവും സെമിനാറും
1543696
Sunday, April 20, 2025 12:04 AM IST
മുണ്ടക്കയം: മലഅരയ റിസർവേഷൻ പ്രൊട്ടക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ റാങ്ക് ഹോൾഡേഴ്സ് യോഗവും സെമിനാറും നടത്തി. മുരിക്കുംവയൽ ശ്രീ ശബരീശ കോളജ് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ കെ.വി. വിജയൻ ഐപിഎസ് ഉദ്ഘാടനം ചെയ്തു.
പട്ടികവർഗക്കാരുടെ പാരമ്പര്യമില്ലാത്ത നിരവധി പേരാണ് പട്ടികവർഗക്കാരുടെ റാങ്ക് ലിസ്റ്റിൽ അനർഹമായി ഇടം നേടിയിരിക്കുന്നത്. ഇവർക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ മുന്നോട്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു. വ്യാജ ജാതി സർട്ടിഫിക്കറ്റ് സമ്പാദിച്ച് സർവീസിൽ പ്രവേശിച്ചവർക്കെതിരേ നിയമനടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി റാങ്ക് ഹോൾഡേഴ്സും സാമൂഹ്യ പ്രവർത്തകരും സെമിനാറിൽ പങ്കെടുത്തു.
എംജി സർവകലാശാല ജോയിന്റ് രജിസ്ട്രാർ എം.കെ. സജി അധ്യക്ഷത വഹിച്ചു. എംജി സർവകലാശാല ജോയിന്റ് രജിസ്ട്രാർ പി.കെ. സജീവ്, ട്രൈബൽ റൈറ്റർ ഷൈലജ നാരായണൻ എന്നിവർ പ്രസംഗിച്ചു. കെ.ആർ. ഗംഗാധരൻ ഐആർഎസ്, കെ.പി. രാമപ്രസാദ്, കെ.കെ. മോഹനൻ, വി.എൻ. സതീശൻ, കെ.ആർ. സൂര്യാമോൾ, അർജുൻ വലിയവീട്ടിൽ, കെ.കെ. സനൽകുമാർ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു.