കൂട്ടിക്കൽ ഫൊറോന പള്ളിയിൽ തിരുനാൾ
1543695
Sunday, April 20, 2025 12:04 AM IST
കൂട്ടിക്കൽ: സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാൾ നാളെ മുതൽ 27 വരെ നടക്കും. നാളെ മുതൽ 24 വരെ രാവിലെ 6.30നും വൈകുന്നേരം 4.30നും വിശുദ്ധ കുർബാന. 25നു വൈകുന്നേരം 4.30ന് തിരുനാൾ കൊടിയേറ്റ്. 4.45ന് തിരുനാൾ കുർബാന - മോൺ. ജോസഫ് തടത്തിൽ, ഏഴിന് കലാസന്ധ്യ. 26നു രാവിലെ 6.30നും വൈകുന്നേരം 4.30നും വിശുദ്ധ കുർബാന, ആറിന് ജപമാല പ്രദക്ഷിണം, ഏഴിന് സ്നേഹവിരുന്ന്.
27നു രാവിലെ 7.15ന് വിശുദ്ധ കുർബാന, ഉച്ചകഴിഞ്ഞ് മൂന്നിന് തിരുനാൾ കുർബാന, 4.45ന് പുഷ്പക്കൽ പന്തലിലേക്ക് പ്രദക്ഷിണം, ആറിന് ടൗൺ കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം, 6.45ന് പള്ളിയിലേക്ക് പ്രദിക്ഷണം, എട്ടിന് ഗാനമേള.