സമ്മര്‍ ക്യാമ്പ്
1543692
Sunday, April 20, 2025 12:04 AM IST
പാലാ: അല്‍ഫോന്‍സ കോളജിന്റെയും ലയണ്‍സ് 318 യൂത്ത് എംപവര്‍മെന്റ് പ്രോഗ്രാമിന്റെയും ഭാഗമായി ലിയോ ക്ലബ്ബുകളിലൊന്നായ ജൂവല്‍സ് ഓഫ് പത്തനംതിട്ടയുടെ നേതൃത്വത്തില്‍ എട്ടുമുതല്‍ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കായി 22 മുതല്‍ മേയ് മൂന്നുവരെ രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞ് 3.30 വരെ സമ്മര്‍ ക്യാമ്പ് നടത്തും.
പെണ്‍കുട്ടികളുടെ സമഗ്ര വികസനത്തെ ലക്ഷ്യം വച്ചുകൊണ്ടുള്ള ദശദിന ക്യാമ്പില്‍ വിവിധ കലാ, കായിക പരിശീലനങ്ങളോടൊപ്പം വ്യക്തിത്വ വികസനം, പ്രസംഗ പരിശീലനം, നേതൃത്വ പരിശീലനം, കൗണ്‍സലിംഗ്, ഫീല്‍ഡ് ട്രിപ്പ്, പാചക പരിശീലനം, ഹാന്‍ഡ് എംബ്രോയ്ഡറി, ഫോട്ടോഗ്രഫി, കണ്ടന്റ് ക്രിയേഷന് തുടങ്ങി വിവിധ വിഷയങ്ങളില്‍ വിദഗ്ധർ ക്ലാസുകള്‍ നയിക്കും. ഫോൺ: 9447213027.