ട്രാൻസ്ഫോർമർ കാടുകയറി അപകടാവസ്ഥയിൽ
1494915
Monday, January 13, 2025 6:59 AM IST
കുമരകം: വൈദ്യുതി വകുപ്പിന്റെ ട്രാൻസ്ഫോർമറിൽ വള്ളിപ്പടർപ്പുകൾ കയറി അപകടാവസ്ഥയിലായി. കുമരകം പഞ്ചായത്തിലെ 11-ാം വാർഡിലെ കിഴക്കത്തറ അങ്കണവാടിയുടെ സമീപത്തെ ട്രാൻസ്ഫോർമറിലാണ് വള്ളിച്ചെടികൾ വളർന്ന് കയറിയത്.
ട്രാൻസ്ഫോർമർ സ്ഥാപിച്ചിരിക്കുന്ന പോസ്റ്റുകളിലൂടെയും സ്റ്റേ കമ്പിയിലൂടെയുമെല്ലാം വളർന്നാണ് വള്ളിച്ചെടികൾ ട്രാൻസ്ഫോർമറിൽ കയറിയത്. ഇതിന്റെ സമീപത്ത് അങ്കണവാടി പ്രവർത്തിക്കുന്നതിനാൽ എത്രയും വേഗം കാട് വെട്ടിനീക്കി അപകടാവസ്ഥ ഒഴിവാക്കണമെന്നാണ് സമീപവാസികളുടെ ആവശ്യം.