ചെ​മ്പ്:​ ഏ​നാ​ദി 1301ാം ന​മ്പ​ർ എ​ൻഎ​സ്എ​സ് ക​ര​യോ​ഗ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള വ​നി​താ സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വാ​തി​ര മ​ഹോ​ത്സ​വം ന​ട​ത്തി. വ​നി​താ​സ​മാ​ജം പ്ര​സി​ഡ​ന്‍റ് സി​ന്ധു കൃ​ഷ്ണ​കു​മാ​റിന്‍റെ നേ​തൃ​ത്വ​ത്തി​ൽ 30ഓ​ളം വ​നി​താ​സ​മാ​ജം പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്ത തി​രു​വാ​തി​രക​ളി​യി​ൽ 15നും 60​നും​ മ​ധ്യേ പ്രാ​യ​മു​ള്ള​വ​ർ പ​ങ്കെ​ടു​ത്തു.

തി​രു​വാ​തി​ര മ​ഹോ​ത്സ​വ​ത്തി​ന്‍റെ ദീ​പപ്ര​കാ​ശ​നം ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് വി.​സി. ര​വി​കു​മാ​ർ വ​ട​ക്കേ​ട​ത്ത് നി​ർ​വ​ഹി​ച്ചു.​ ക​ര​യോ​ഗം വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​ ജ​യ​പ്ര​കാ​ശ്, സെ​ക്ര​ട്ട​റി എ​ൻ.​ വേ​ണു​ഗോ​പാ​ൽ, ട്ര​ഷ​റ​ർ വി.​എം. ഗോ​പാ​ല​കൃ​ഷ്ണ​ൻ,

പി.​കെ.​ ശി​വ​ദാ​സ​ൻ, കെ.​കെ.​ രാ​മ​ച​ന്ദ്ര​ൻ, എ.​പി.​ അ​ജി​ത്ത് കു​മാ​ർ, വ​നി​താ​സ​മാ​ജം സെ​ക്ര​ട്ട​റി ര​മ മു​ര​ളീ​ധ​ര​ൻ, ഉ​ഷ ര​വീ​ന്ദ്ര​ൻ, അ​ഞ്ജ​ന സ​ഞ്ജീ​വ്, വി​ജ​യ​രേ​ഖ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.​ തു​ട​ർ​ന്ന് തി​രു​വാ​തി​ര​പ്പു​ഴു​ക്ക് വി​ത​ര​ണ​വും ന​ട​ന്നു.