പകല്‍പൂരവും പള്ളിവേട്ടയും നടത്തി
1494920
Monday, January 13, 2025 6:59 AM IST
കടുത്തുരുത്തി: കടുത്തുരുത്തി തളിയില്‍ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഇന്നലെ പകല്‍പൂരവും പള്ളിവേട്ടയും നടന്നു. ക്ഷേത്രമുറ്റത്താണ് പകല്‍പൂരം നടന്നത്. കിരണ്‍ നാരായണന്‍കുട്ടി, അയ്യപ്പത്ത് ബാലകൃഷ്ണന്, ചാമപ്പുഴ ഉണ്ണിക്കൃഷ്ണന് എന്നീ ഗജവീരന്മാര് പകല്‍പൂരത്തില്‍ അണിനിരന്നു.
തളിയില്‍ മഹാദേവനോടൊപ്പം ഇരുവശങ്ങളിലും ഇരിക്കുന്ന വൈക്കത്തപ്പനെയും ഏറ്റുമാനൂരപ്പനെയും ഒരുമിച്ച് എഴുന്നെള്ളിക്കുന്നതാണ് പകല്‍പൂരം. സ്പെഷല്‍ പഞ്ചാരിമേളവും മയൂരനൃത്തവും പകല്‍പൂരത്തിന് ആവേശമായി.
രാത്രിയില്‍ കടുത്തുരുത്തി സെന്‍ട്രല്‍ ജംഗ്ഷനിലെ ആലിനു സമീപമുള്ള പ്രത്യേകം തയാറാക്കിയ സ്ഥലത്ത് പള്ളിവേട്ട നടന്നു. തുടര്‍ന്ന് പാണ്ടിമേളവും അരങ്ങേറി. ഉത്സവത്തിന് സമാപനം കുറിച്ച് ഇന്ന് ആറാട്ട് നടക്കും. വൈകൂന്നേരം 6.30 ന് ഗോവിന്ദപുരം ക്ഷേത്രക്കുളത്തില്‍ ആറാട്ട് നടക്കും.