തടയണ നിർമാണം ആരംഭിച്ചു
1494730
Sunday, January 12, 2025 11:37 PM IST
മുണ്ടക്കയം: വേനൽക്കാലത്തെ ജലക്ഷാമത്തിന് പരിഹാരം കാണാൻ മുണ്ടക്കയം പഞ്ചായത്തിന്റെ നേതൃത്വത്തിൽ മണിമലയാറ്റിൽ താത്കാലിക തടയണകൾ നിർമിച്ചു തുടങ്ങി. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തടയണകൾ നിർമിക്കുന്നത്.
മണിമലയാറ്റിൽ കലാദേവി ഭാഗത്ത് നിർമിക്കുന്ന തടയണയുടെ നിർമാണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ് നിർവഹിച്ചു. വാർഡ് മെംബർ സി.വി. അനിൽകുമാർ, പഞ്ചായത്തംഗം ഷിജി ഷാജി, എഡിഎസ് പ്രസിഡന്റ് താരാ മോബി, തൊഴിലുറപ്പ് മേറ്റ് നിഷ എന്നിവർ പ്രസംഗിച്ചു.