പുമ്മറ്റം പള്ളിയില്‍ തിരുനാളിന് നാളെ കൊടിയേറും
1494912
Monday, January 13, 2025 6:59 AM IST
പുമ്മറ്റം: സെന്റ് ആന്റണീസ് പള്ളിയില്‍ വിശുദ്ധ അന്തോനീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ ചാവറ പിതാവിന്റെയും തിരുനാള്‍ നാളെ മുതല്‍ 28 വരെ ആഘോഷിക്കും.
നാളെ വൈകുന്നേരം അഞ്ചിന് കൊടിയേറ്റ്, വിശുദ്ധ കുര്‍ബാന, നൊവേന റവ. ഡോ. ജോഷി കൈതകുളങ്ങര സിഎംഐ. 15 മുതല്‍ 23 വരെ എല്ലാ ദിവസവും വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, നൊവേന. ഫാ. മിഥുന് തടിയനാനിക്കല്‍ സിഎംഐ, ഫാ. ജോബിന് വന്യംപറമ്പില്‍, ഫാ. ബിജോയി മംഗലത്ത് സിഎംഐ,
ഫാ. ജോബി മഞ്ഞക്കാലായില് സിഎംഐ, ഫാ. ജസ്റ്റിന് കാളിയാനി സിഎംഐ, റവ. ഡോ. ജയിംസ് പാമ്പാറ സിഎംഐ, ഫാ. പോള്‍സണ്‍ കൊച്ചുകണിയാംപറമ്പില്‍ സിഎംഐ, ഫാ. ദേവസി ചിറയ്ക്കല്‍ എസ്ഡിബി, ഫാ. തോമസ് വെട്ടിക്കല്‍ സിഎംഐ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ തിരുക്കര്‍മങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കും.
24ന് മരിച്ചവരുടെ ഓര്മ ആചരിക്കും. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, സെമിത്തേരി സന്ദര്‍ശനം. ഫാ. ജെന്റി മുകളേല്‍ സിഎംഐ കാര്‍മികത്വം വഹിക്കും. 25ന് രാവിലെ 6.30ന് തിരുസ്വരൂപ പ്രതിഷ്ഠ. വൈകുന്നേരം നാലിന് വിശുദ്ധ കുര്‍ബാന ഫാ. അനില്‍ കിഴക്കേമുറി. രാത്രി ഏഴിന് കലാസന്ധ്യ.
പ്രധാന തിരുനാള്‍ ദിനമായ 26ന് വൈകുന്നേരം നാലിന് തിരുനാള്‍ കുര്‍ബാന റവ. ഡോ. തോമസ് വടക്കേല്‍. തുടര്‍ന്ന് പ്രദക്ഷിണം. പ്രസംഗം - റവ. ഡോ. സെബാസ്റ്റ്യന്‍ കുറ്റിയാനിക്കല്‍. എട്ടിന് സമാപനാശീര്‍വാദം. തുടര്‍ന്ന് മിനിഗാനമേള. 27ന് വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന റവ.ഡോ. തോമസ് കാടന്‍കാവില്‍.
28ന് കൊടിയിറക്ക് തിരുനാള്‍ ദിനമായി ആചരിക്കും. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, നൊവേന, കൊടിയിറക്ക്. വികാരി ഫാ. ജെന്റി മുകളേല്‍ സിഎംഐ കാര്‍മികത്വം വഹിക്കും.