മെഡിക്കൽ കോളജ് ആശുപത്രിയിലേക്കുള്ള അടിപ്പാത ഭിന്നശേഷിക്കാർ ദുരിതത്തിൽ
1494911
Monday, January 13, 2025 6:59 AM IST
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ബസ്സ്റ്റാൻഡിൽനിന്ന് അടിപ്പാത പണിതത് രോഗികൾക്കും ജനങ്ങൾക്കും ഏറെ ഗുണകരമാണെങ്കിലും ഭിന്നശേഷിക്കാരായ ആളുകൾ പ്രതിസന്ധി നേരിടുന്നു. അടിപ്പാതയിൽ 36 നടകളാണുള്ളത്.
ഈ നടകൾ കയറിയിറങ്ങുന്നതിന് ഭിന്നശേഷിക്കാരും ശ്വാസംമുട്ടൽ അടക്കം നേരിടുന്ന രോഗികളും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.
ശ്വാസംമുട്ടൽ നേരിട്ട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടാനെത്തുന്ന രോഗികൾ നടകൾ കയറി രോഗം മൂർച്ഛിച്ച് പരിസരത്ത് കുത്തിയിരിക്കുന്നത് പതിവ് സംഭവമാകുകയാണ്.
ഇതിന് അടിയന്തര പരിഹാരം കാണണമെന്ന് രോഗികൾ അഭിപ്രായപ്പെട്ടു. എസ്കലേറ്റർ സംവിധാനം പ്രയോജനകരമാകുമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.