മുഴുവൻ വാർഡുകളിലും ജീവിതശൈലീരോഗ ബോധവത്കരണവുമായി കുറവിലങ്ങാട്
1494921
Monday, January 13, 2025 7:09 AM IST
കുറവിലങ്ങാട്: മുഴുവൻ വാർഡുകളിലും ജീവിതശൈലീരോഗ ബോധവത്കരണവുമായി കുറവിലങ്ങാട് പഞ്ചായത്ത്. സ്വരുമ പാലിയേറ്റ് കെയർ യൂണിറ്റുമായി ചേർന്നാണ് സെമിനാറുകൾ സംഘടിപ്പിക്കുന്നത് . 14 വാർഡുകളിലെയും ഗ്രാമസഭായോഗങ്ങളോടനുബന്ധിച്ചാണ് സെമിനാറുകൾ ഒരുക്കിയിട്ടുള്ളത്. പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദം എന്നിങ്ങനെ ജീവിതശൈലീ രോഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് പഞ്ചായത്തിന്റെ ബോധവത്കരണ പരിശ്രമങ്ങൾ.
പഞ്ചായത്ത് ഒന്നാം വാർഡിലെ ഗ്രാമസഭയോടനുബന്ധിച്ച് സെമിനാറിന്റെ പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് മിനി മത്തായി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിനു കുര്യൻ, ബേബി തൊണ്ടാംകുഴി, ഡാർലി ജോജി, കോ-ഓർഡിനേറ്റർ പ്രകാശ് പുതിയാപറമ്പിൽ എന്നിവർ പ്രസംഗിച്ചു.
അഞ്ചാം വാർഡിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അൽഫോൻസ ജോസഫ്, അംഗങ്ങളായ ജോയ്സ് അലക്സ്, ടെസി സജീവ് എന്നിവർ പ്രസംഗിച്ചു. പാലിയേറ്റീവ് കെയർ കോ-ഓർഡിനേറ്റർ ബെന്നി കോച്ചേരി, പാലിയേറ്റീവ് നഴ്സ് ജോസ്മി എന്നിവർ ക്ലാസിന് നേതൃത്വം നൽകി .
14,18, 19, 24, 25 തീയതികളിലായാണ് മറ്റ് വാർഡുകളിലെ ഗ്രാമസഭയും സെമിനാറുകളും ക്രമീകരിച്ചിട്ടുള്ളത്. മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും പഞ്ചായത്തുമായി ചേർന്ന് സ്വരുമ പാലിയേറ്റീവ് കെയർ ജീവിതശൈലീ ബോധവത്കരണ സെമിനാറുകൾ പൂർത്തീകരിച്ചിരുന്നു.