ക്രൈസ്തവര്‍ സ്നേഹവും ക്ഷമയും കരുണയുമുള്ളവരാകണം: മാര്‍ തറയില്‍
1494925
Monday, January 13, 2025 7:09 AM IST
മാടപ്പള്ളി: ക്രൈസ്തവര്‍ അതിരുകളില്ലാത്ത സ്നേഹവും ക്ഷമയും കരുണയുമുള്ളവരാകണമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍.
മാടപ്പള്ളി ചെറുപുഷ്പം ഇടവകയില്‍ ഇടവകദിനത്തിനു മുന്നോടിയായുള്ള ഹോം മിഷന് പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്ബിഷപ്. കുടുംബങ്ങള്‍ വിശ്വാസത്തില്‍ ശക്തിപ്രാപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പള്ളിയിലെത്തിയ മാര്‍ തോമസ് തറയിലിലെ വികാരി ഫാ. മാത്യു ചെത്തിപ്പുഴ, അസിസ്റ്റന്റ് വികാരി ഫാ. മിജോ കൈതപ്പറമ്പില്, കൈക്കാരന്മാരായ ബെന്നിച്ചന് പുത്തന്‍പുരയ്ക്കല്‍, സൈജു ചിറയില്‍, രാജു പൊട്ടുകുളം എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. പാരീഷ് സെക്രട്ടറി ഡോ. സണ്ണി സെബാസ്റ്റ്യന്‍ പ്രസംഗിച്ചു.
വിവാഹത്തിന്റെ രജത, സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന ദമ്പതിമാരേയും ഉന്നത നേട്ടം കൈവരിച്ചവരേയും ആര്‍ച്ച്ബിഷപ് ആദരിച്ചു. ഇന്നു മുതല്‍ 18 വരെയാണ് ഇടവകയില്‍ ഹോംമിഷന്‍ പരിപാടി നടക്കുന്നത്.