കടുത്തുരുത്തി താഴത്തുപള്ളിയിൽ തിരുനാളിന് കൊടിയേറി
1494697
Sunday, January 12, 2025 11:36 PM IST
കടുത്തുരുത്തി: കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്തിരുക്കുടുംബത്തിന്റെ ദര്‍ശനത്തിരുനാളിന് കൊടിയേറി.
വികാരി ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ കൊടിയേറ്റിന് കാര്‍മികത്വം വഹിച്ചു. തിരുനാള്‍ ദിവസങ്ങളില്‍ തിരുക്കുടുംബത്തിന്റെ അനുഗ്രഹം തേടി പള്ളിയിലേക്ക് വിശ്വാസികള്‍ ഒഴുകിയെത്തും.
ഈ ദിവസങ്ങളില്‍ ദൂരെ ദേശങ്ങളില്‍നിന്നുള്ളവര്‍ പോലും താഴത്തുപള്ളിയിലെത്തുമെന്നത് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ക്രൈസ്തവ ദേവാലയങ്ങളില്‍ ഏറേ ചരിത്ര പാരമ്പര്യമാണ് താഴത്തുപള്ളിക്കുള്ളത്. ദേവാലയം പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തില്‍ പ്രതിഷ്ഠിച്ചിട്ടുള്ളതാണെങ്കിലും പ്രധാന തിരുനാളായി ആഘോഷിക്കുന്നത് തിരുക്കുടുംബത്തിന്റെ ദര്ശനത്തിരുനാളാണ്. പാലാ രൂപതയില്‍ ഏറ്റവും വലിയ ദര്‍ശന സമൂഹമുള്ളതും കടുത്തുരുത്തിയിലാണ്.
ഇന്നും നാളെയും രാവിലെ ആറിനും വൈകുന്നേരം 4.30 നും വിശുദ്ധ കുര്‍ബാന, നൊവേന. നാളെ ദമ്പതീദിനത്തില് വൈകുന്നേരത്തെ വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്ന് 2025 ല്‍ വിവാഹത്തിന്റെ 25 ഉം 50 ഉം വര്‍ഷം പൂര്‍ത്തിയാക്കുന്ന ദമ്പതികളെ ആദരിക്കും.
17 ന് രാവിലെ ആറിന് ഇലക്തോര്‍ കുര്‍ബാന, നൊവേന, വൈകൂന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന. 6.30 ന് പഴയപള്ളി ചുറ്റി ജപമാല പ്രദക്ഷിണം, ലദീഞ്ഞ്, സമാപനാശീര്‍വാദം - ഫാ.തോമസ് ആനിമൂട്ടില്‍, 7.30ന് ഗാനമേള.
പ്രധാന തിരുനാള്‍ 18, 19 തീയതികളില്‍ ആഘോഷിക്കും. 18 ന് വൈകുന്നേരം 6.30 ന് പട്ടണപ്രദക്ഷിണം, കപ്ലോന്‍ വാഴ്ച്ച, ചെണ്ടമേളം, ലൈറ്റ് ഷോ, ആകാശ വിസ്മയം എന്നിവ നടക്കും. 19 ന് രാവിലെ 9.30 ന് തിരുനാള്‍ റാസ, 12 ന് പ്രസുദേന്തി വാഴ്ച്ച, തുടര്‍ന്ന് പ്രദക്ഷിണം, ആറിന് സ്ലീവാവന്ദനം, സന്ദേശം - ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, 7.30 ന് മെഗാഷോ.