കളത്തൂർ സെന്റ് മേരീസ് പള്ളിയിൽ തിരുനാൾ
1494685
Sunday, January 12, 2025 8:16 AM IST
കളത്തൂർ: സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി. വികാരി ഫാ. ജോസ് മഠത്തിക്കുന്നേൽ കൊടിയേറ്റി. തുടർന്ന് റവ.ഡോ. ജോയി മംഗലത്ത് വിശുദ്ധ കുർബാനയർപ്പിച്ചു. ഫാ. മനു കൊച്ചുമലയിൽ വചന സന്ദേശം നൽകി. വിശുദ്ധ കുർബാനയ്ക്കു ശേഷം ജപമാല പ്രദക്ഷിണം നടന്നു.
പ്രധാന തിരുനാൾ ആഘോഷങ്ങൾ ഇന്ന് നടക്കും. രാവിലെ 5.30നും ഏഴിനും വിശുദ്ധ കുർബാന. വൈകുന്നേരം നാലിന് ഫാ. സിൽജോ ആവണിക്കുന്നേലിന്റെ കാർമികത്വത്തിൽ റാസ. ഫാ. ജോൺ നടുത്തടം, ഫാ. അബ്രഹാം കുഴിമുള്ളില്‍ എന്നിവർ സഹകാർമികരായിരിക്കും. ഫാ. സെബാസ്റ്റ്യൻ ആലപ്പാട്ട് കോട്ടയിൽ തിരുനാൾ സന്ദേശം നൽകും. 6.30ന് തിരുനാൾ പ്രദക്ഷിണം, രാത്രി 7.30ന് മെഗാ മ്യൂസിക്കൽ ഇവന്റ്.
നാളെ രാവിലെ 5.30ന് ജപമാല, തുടർന്ന് വിശുദ്ധ കുർബാന, പരേതർക്കുവേണ്ടി സെമിത്തേരിയിൽ പ്രാർഥന. വികാരി ഫാ. ജോസ് മഠത്തിക്കുന്നേൽ, സഹവികാരി ഫാ. ആന്റണി ഞരളക്കാട്ട്, കൈക്കാരന്മാരായ ജോർജ് ജേക്കബ് പടിഞ്ഞാറെ കൊടിയംപ്ലാക്കിൽ, ഫ്രാൻസിസ് പൊട്ടനാട്ട്, അപ്പച്ചൻ പൂവത്തിനാംതടത്തിൽ, സിബി അമ്പാട്ടുമലയിൽ, പ്രസുദേന്തി സിബി കൊച്ചുമലയിൽ എന്നിവർ നേതൃത്വം നൽകും.