ഡോ. സിസ തോമസിന് അവാർഡ്
1494682
Sunday, January 12, 2025 8:16 AM IST
കോട്ടയം: ചെറിയപള്ളി ഓര്‍ത്തഡോക്സ് മഹാ ഇടവകയുടെ പ്രഥമ മരിയന്‍ അവാര്‍ഡ് വിദ്യാഭ്യാസ രംഗത്തെ സംഭാവനകളെ മുന്‍നിര്‍ത്തി ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. സിസ തോമസിന് നല്‍കും
ചെറിയപള്ളി ഇടവകദിനത്തോട് അനുബന്ധിച്ച് ഇന്നു ഉച്ചയ്ക്ക് 12.30നു നടക്കുന്ന ചെറിയപള്ളിയില്‍ നടക്കുന്ന ചടങ്ങില്‍ ഡോ യൂഹാനോന്‍ മാര്‍ ദിമെത്രയോസ് മെത്രാപ്പോലീത്ത 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് സമ്മാനിക്കും. ജസ്റ്റീസ് ബെഞ്ചമിന്‍ കോശി മുഖ്യപ്രഭാഷണം നടത്തും.
ഇന്നു രാവിലെ 7.30നു വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് ആദ്യഫല ലേലവും നടക്കുമെന്നു വികാരി ഫാ. മോഹന്‍ ജോസഫ് അറിയിച്ചു.