മലേഷ്യൻ രാജകുമാരിയും മക്കളും ഇന്നു മടങ്ങും
1494681
Sunday, January 12, 2025 8:16 AM IST
കുമരകം: കുമരകത്തിന്റെ സൗന്ദര്യമാസ്വദിക്കാൻ രണ്ട് ദിവസത്തെ സന്ദർശനത്തിന് എത്തിയ മലേഷ്യൻ രാജകുമാരിയും മക്കളും ഇന്നു മടങ്ങും.
രാജകുമാരി ചെ പൗൺ മുദാ സഹീദയും മക്കളായ അർമാൻ ഇസുദീൻ ബിൻ ജസീമുദ്ദീൻ, ടുങ്കു സുലൈമാൻ ബാദുഷ എന്നിവരാണ് വെള്ളിയാഴ്ച വൈകുന്നേരം 5.30ന് കുമരകം കോക്കനട്ട് ലഗൂണിൽ എത്തിയത്. കവണാറ്റിൻകരയിൽനിന്നു ബോട്ട് മാർഗം ലഗൂണിലെത്തിയ രാജകുമാരിയെയും മക്കളെയും തലപ്പാവ് അണിയിച്ച് ആദരിച്ച് സ്വീകരിച്ചു.
ആദ്യ ദിനം കോക്കനട്ട് ലഗൂണിലും ഇന്നലെ ഹൗസ് ബോട്ടിലുമായിരുന്നു ഇവരുടെ താമസം. ഹൗസ് ബോട്ടിൽ സഞ്ചരിച്ച് കായൽ ഭംഗി ആസ്വദിച്ചശേഷമാണ് രാജകുമാരിയും മക്കളും മടങ്ങുന്നത്.