യൂണിവേഴ്സിറ്റി കാമ്പസിലെ കാട് റോഡിലേക്ക് പടർന്നു കാഴ്ച മറയ്ക്കുന്നു
1494679
Sunday, January 12, 2025 8:16 AM IST
അതിരമ്പുഴ: എംജി യൂണിവേഴ്സിറ്റി കാമ്പസിലെ കാട് റോഡരികിലേക്ക് പടർന്ന് കാഴ്ച മറയ്ക്കുന്നത് അപകട ഭീഷണി ഉയർത്തുന്നു. യൂണിവേഴ്സിറ്റി ജംഗ്ഷനിൽ അമലഗിരി റോഡ് ആരംഭിക്കുന്നിടത്താണ് കാഴ്ച മറയ്ക്കുന്ന രീതിയിൽ കാട് വളർന്നു നിൽക്കുന്നത്.
യൂണിവേഴ്സിറ്റി കവാടത്തോടു തൊട്ടുചേർന്നാണ് ഇടതൂർന്ന് റോഡിലേക്ക് പടർന്ന നിലയിൽ കാട് ഉള്ളത്. അമലഗിരി റോഡ് ആരംഭിക്കുന്നിടം കൊടുംവളവാണ്. ഇവിടെ കാട് വളർന്നു നിൽക്കുന്നതിനാൽ യൂണിവേഴ്സിറ്റി ഭാഗത്തുനിന്ന് അമലഗിരി ഭാഗത്തേക്ക് വാഹനങ്ങളിൽ പോകുന്നവർക്കും യൂണിവേഴ്സിറ്റി കാമ്പസിൽ നിന്നിറങ്ങിവരുന്ന വാഹനങ്ങൾക്കും അമലഗിരി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ കാണാൻ കഴിയില്ല. ഇത് അപകട ഭീഷണി ഉയർത്തുന്നു.
കാട് കൃത്യമായി വെട്ടിത്തെളിക്കണമെന്ന് നാളുകളായി ആവശ്യമുയരുന്നുണ്ടെങ്കിലും യൂണിവേഴ്സിറ്റി അധികൃതരുടെ ഭാഗത്തു നിന്നും നടപടി ഉണ്ടാകുന്നില്ല.