കെഇ ട്രോഫി വോളിബോൾ: സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ ഇന്ന്
1494677
Sunday, January 12, 2025 8:16 AM IST
മാന്നാനം: കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്നുവരുന്ന കെഇ ട്രോഫി അഖില കേരള ഇന്റർ സ്കൂൾ വോളിബോൾ ടൂർണമെന്റ് ഇന്നു സമാപിക്കും. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിലെ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ ഇന്നു നടക്കും.
ഇന്നലെ നടന്ന മത്സരങ്ങളിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ഗവൺമെന്റ് എച്ച്എസ്എസ് പയ്യമ്പ്ര എംടിഎം എച്ച്എസ്എസ് പാമ്പാക്കുടയെയും (25-21, 25-15, 25-13) സിജെഎംഎ എച്ച്എസ്എസ് വരന്തരപ്പള്ളി കെഎച്ച്എസ്എസ് കുന്ദമംഗലത്തെയും (25-06, 25-11, 25-12)എസ്ഡിവി എച്ച്എസ്എസ് പേരാമംഗലം സെന്റ് പീറ്റേഴ്സ് എച്ച്എസ്എസ് കോലഞ്ചേരിയെയും (25-17, 25-23, 25 -19) തോൽപിച്ചു.
പെൺകുട്ടികളുടെ വിഭാഗത്തിൽ കെഎച്ച്എസ്എസ് കുന്ദമംഗലം ഗവൺമെന്റ് എച്ച്എസ്എസ് ചേർത്തലയെ (13-25, 25-20, 23-25, 23-25) പരാജയപ്പെടുത്തി.
ഇന്നു വൈകുന്നേരം മാന്നാനം ആശ്രമാധിപൻ റവ.ഡോ. കുര്യൻ ചാലങ്ങാടി സിഎംഐയുടെ അധ്യക്ഷതയിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ സംവിധായകൻ പ്രസാദ് വാളച്ചേരിൽ മുഖ്യാതിഥിയായിരിക്കും. കെഇ സ്കൂൾ പ്രിൻസിപ്പൽ റവ.ഡോ. ജയിംസ് മുല്ലശേരി പ്രസംഗിക്കും.