കെഎസ്ആര്‍ടിസി ടെര്‍മിനല്‍: യൂത്ത് കോണ്‍ഗ്രസ് ഉപരോധം
1494675
Sunday, January 12, 2025 8:07 AM IST
ചങ്ങനാശേരി: കെഎസ്ആര്‍ടിസി കെട്ടിടം പൊളിച്ച് 700 ദിവസം കഴിഞ്ഞിട്ടും ടെര്‍മിനല്‍ നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ചങ്ങനാശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലേക്ക് പ്രതിഷേധ മാര്‍ച്ചും ഉപരോധവും നടത്തി.
ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. ഡെന്നീസ് ജോസഫ് അധ്യക്ഷത വഹിച്ചു. ഇടതുപക്ഷ സര്‍ക്കാരില്‍നിന്ന് ചങ്ങനാശേരി അവഗണന നേരിടുകയാണെന്ന് നാട്ടകം സുരേഷ് അഭിപ്രായപ്പെട്ടു. റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു കേസെടുത്തു.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി സോബിച്ചന് കണ്ണമ്പള്ളി മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. ബിബിന്‍ കടന്തോട്, തോമസ് അക്കര, ബാബു കോയിപ്പുറം, ബാബു കുരീത്ര, പി.സി. വര്‍ഗീസ്, മോട്ടി മുല്ലശേരി, ടോണി കുട്ടംപേരൂര്‍, നിജു വാണിയപ്പുരയ്ക്കല്‍, വിനീഷ് മഞ്ചാടിക്കര, എബിന് ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
യൂത്ത്കോണ്‍ഗ്രസ് പരാതി നല്കി
ചങ്ങനാശേരി: കെഎസ്ആര്‍ടിസി ബസ്്സ്റ്റാൻഡ് ഉപരോധിച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്തു സ്റ്റേഷനിലെത്തിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പോലീസ് സബ് ഇന്‍സ്പെക്ടര്‍ സന്തോഷ് എസ്. അപമര്യാദയായി പെരുമാറിയതായി യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ഡെന്നീസ് ജോസഫ് ആരോപിച്ചു. ഇതുസംബന്ധിച്ച് ഡിവൈഎസ്പിക്കു രേഖാമൂലം പരാതി നല്കി.