ക​ടു​ത്തു​രു​ത്തി: ക​ടു​ത്തു​രു​ത്തി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ താ​ഴ​ത്തു​പ​ള്ളി​യി​ല്‍ തി​രു​ക്കു​ടും​ബ​ത്തി​ന്‍റെ ദ​ര്‍ശ​ന​ത്തി​രു​നാ​ളി​ന് ഇ​ന്ന് കൊ​ടി​യേ​റും. പ്ര​ധാ​ന തി​രു​നാ​ള്‍ 18, 19 തീ​യ​തി​ക​ളി​ല്‍ ആ​ഘോ​ഷി​ക്കും. ഇ​ന്ന് രാ​വി​ലെ 6.15 ന് ​വി​കാ​രി ഫാ. ​മാ​ത്യു ച​ന്ദ്ര​ന്‍കു​ന്നേ​ല്‍ തി​രു​നാ​ളി​ന് കൊ​ടി​യേ​റ്റും. തു​ട​ര്‍ന്ന് വി​ശു​ദ്ധ കു​ര്‍ബാ​ന, നൊ​വേ​ന. 9.30 നും ​വൈ​കു​ന്നേ​രം 4.30 നും ​വി​ശു​ദ്ധ കു​ര്‍ബാ​ന. നാ​ളെ യു​വ​ജ​ന - ഭ​ക്ത​സം​ഘ​ട​നാ​ദി​ന​ത്തി​ല്‍ രാ​വി​ലെ 6.30 നും ​വൈ​കു​ന്നേ​രം 4.30 നും ​വി​ശു​ദ്ധ കു​ര്‍ബാ​ന, നൊ​വേ​ന. 14 ന് ​ദ​മ്പ​തി​ദി​ന​ത്തി​ല്‍ രാ​വി​ലെ ആ​റി​നും വൈ​കു​ന്നേ​രം 4.30 നും ​വി​ശു​ദ്ധ കു​ര്‍ബാ​ന, നൊ​വേ​ന. വൈ​കു​ന്നേ​ര​ത്തെ വി​ശു​ദ്ധ കു​ര്‍ബാ​ന​യെ തു​ട​ര്‍ന്ന് 2025 ല്‍ ​വി​വാ​ഹ​ത്തി​ന്‍റെ 25 ഉം 50 ​ഉം വ​ര്‍ഷം പൂ​ര്‍ത്തി​യാ​ക്കു​ന്ന ദ​മ്പ​തി​ക​ളെ ആ​ദ​രി​ക്കും.

15 ന് ​ക​ര്‍ഷ​ക- വ്യാ​പാ​രി വ്യ​വ​സാ​യി - തൊ​ഴി​ലാ​ളി ദി​ന​ത്തി​ല്‍ രാ​വി​ലെ ആ​റി​നും വൈ​കു​ന്നേ​രം 4.30 നും ​വി​ശു​ദ്ധ കു​ര്‍ബാ​ന, നൊ​വേ​ന, വൈ​കു​ന്നേ​ര​ത്തെ വി​ശു​ദ്ധ കു​ര്‍ബാ​ന​യെ തു​ട​ര്‍ന്ന് വാ​ഹ​ന​ങ്ങ​ളു​ടെ പൊ​തു വെ​ഞ്ച​രി​പ്പ് ന​ട​ക്കും. 16 ന് ​രേ​ഗി​ക​ളു​ടെ ദി​ന​ത്തി​ല്‍ രാ​വി​ലെ ആ​റി​നും വൈ​കു​ന്നേ​രം 4.30 നും ​വി​ശു​ദ്ധ കു​ര്‍ബാ​ന, നൊ​വേ​ന, വൈ​കു​ന്നേ​ര​ത്തെ വി​ശു​ദ്ധ കു​ര്‍ബാ​ന​യെ തു​ട​ര്‍ന്ന് രോ​ഗി​ക​ള്‍ക്കു വേ​ണ്ടി പ്ര​ത്യേ​ക പ്രാ​ര്‍ഥ​ന​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കും.

17 ന് ​പി​താ​ക്ക​ളു​ടെ ദി​ന​ത്തി​ല്‍ രാ​വി​ലെ ആ​റി​ന് ഇ​ല​ക്തോ​ര്‍ കു​ര്‍ബാ​ന, നൊ​വേ​ന, വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഫാ. ​ജോ​സ​ഫ് ആ​ല​ഞ്ചേ​രി​ല്‍ വി​ശു​ദ്ധ കു​ര്‍ബാ​ന​യ​ര്‍പ്പി​ച്ചു സ​ന്ദേ​ശം ന​ല്‍കും. 6.30 ന് ​പ​ഴ​യ​പ​ള്ളി ചു​റ്റി ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം, സ​മാ​പ​നാ​ശീ​ര്‍വാ​ദം - ഫാ.​തോ​മ​സ് ആ​നി​മൂ​ട്ടി​ല്‍, 7.30 ന് ​ഗാ​ന​മേ​ള. 18 ന് ​മാ​താ​ക്ക​ളു​ടെ ദി​ന​ത്തി​ല്‍ രാ​വി​ലെ ആ​റി​നും ഏ​ഴി​നും വി​ശു​ദ്ധ കു​ര്‍ബാ​ന. വൈ​കു​ന്നേ​രം നാ​ലി​ന് ടി.​ജെ. ജ്വ​വ​ല്ല​റി ജം​ഗ്ഷ​നി​ല്‍ 50 പേ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ചെ​ണ്ട​മേ​ളം ആ​രം​ഭി​ക്കും. അ​ഞ്ചി​ന് തി​രു​നാ​ള്‍ കു​ര്‍ബാ​ന, സ​ന്ദേ​ശം - ഫാ. ​ഏ​ബ്ര​ഹാം കു​ഴി​മു​ള്ളി​ല്‍, 6.30 ന് ​പ​ട്ട​ണ​പ്ര​ദ​ക്ഷി​ണം ആ​രം​ഭി​ക്കും.

ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ വൈ​ദീ​ക​ര്‍ പ്ര​ദ​ക്ഷി​ണ​ത്തി​ന് കാ​ര്‍മി​ക​ത്വം വ​ഹി​ക്കും, എ​ട്ടി​ന് കാ​വ​ല്‍മാ​ലാ​ഖ​യു​ടെ കു​രി​ശു​പ​ള്ളി​ക്ക് മു​മ്പി​ല്‍ പ്ര​ദ​ക്ഷി​ണ​സം​ഗ​മം, തു​ട​ര്‍ന്ന് ല​ദീ​ഞ്ഞ്, പ്ര​സം​ഗം - റ​വ. ഡോ. ​അ​ഗ​സ്റ്റി​ന്‍ കൂ​ട്ടി​യാ​നി​യി​ല്‍, തു​ട​ര്‍ന്ന് പ്ര​ദ​ക്ഷി​ണം പു​തി​യ പ​ള്ളി​യി​ലെ​ത്തു​ന്ന​തോ​ടെ സ​മാ​പ​നാ​ശീ​ര്‍വാ​ദം, ക​പ്ലോ​ന്‍ വാ​ഴ്ച്ച, ഒ​മ്പ​തി​ന് ചെ​ണ്ട​മേ​ളം, ലൈ​റ്റ് ഷോ, ​ആ​കാ​ശ വി​സ്മ​യം. പ്ര​ധാ​ന തി​രു​നാ​ള്‍ദി​ന​മാ​യ 19 ന് ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ര്‍ബാ​ന, ല​ദീ​ഞ്ഞ്, 9.30 ന് ​തി​രു​നാ​ൾ റാ​സ - ഫാ. ​അ​ഗ​സ്റ്റി​ന്‍ ക​ണ്ട​ത്തി​ക്കു​ടി​ലി​ല്‍ മു​ഖ്യാ​ര്‍മി​ക​ത്വം വ​ഹി​ക്കും. ഫാ. ​മാ​ത്യു പ​ന്തി​രു​വേ​ലി​ല്‍, ഫാ. ​ജോ​ണ്‍ കു​ഴി​ക​ണ്ണി​ല്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍മി​ക​ത്വം വ​ഹി​ക്കും. റ​വ.​ഡോ. ജേ​ക്ക​ബ് താ​ന്നി​ക്കാ​പ്പാ​റ തി​രു​നാ​ള്‍ സ​ന്ദേ​ശം ന​ല്‍കും.

12 ന് ​പ്ര​സു​ദേ​ന്തി വാ​ഴ്ച്ച, തു​ട​ര്‍ന്ന് പ്ര​ദ​ക്ഷി​ണം, വൈ​കൂ​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍ബാ​ന - ഫാ.​മാ​ത്യു കു​രി​ശും​മൂ​ട്ടി​ല്‍, ആ​റി​ന് ശ്ലീ​വാ​വ​ന്ദ​നം, റം​ശാ, സ​ന്ദേ​ശം - ആ​ര്‍ച്ച ബി​ഷ​പ്പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍, തു​ട​ര്‍ന്ന് തി​രു​നാ​ള്‍ സ്മ​ര​ണി​ക സ​മ​ര്‍പ​ണം ആ​ര്‍ച്ച് ബി​ഷ​പ്പ് നി​ര്‍വ​ഹി​ക്കും. 7.30 ന് ​മെ​ഗാ​ഷോ. സ​മാ​പ​ന​ദി​ന​മാ​യ 20 ന് ​രാ​വി​ലെ ആ​റി​ന് ഇ​ട​വ​ക​യി​ലെ പ​രേ​ത​ര്‍ക്കാ​യി പ​ഴ​യ​പ​ള്ളി​യി​ല്‍ വി​ശു​ദ്ധ കു​ര്‍ബാ​ന, തു​ട​ര്‍ന്ന് സി​മി​ത്തേ​രി സ​ന്ദ​ര്‍ശ​നം, 7.30ന് ​പു​തി​യ​പ​ള്ളി​യി​ല്‍ വി​ശു​ദ്ധ കു​ര്‍ബാ​ന.

തി​രു​നാ​ളി​നോ​ടു​നു​ബ​ന്ധി​ച്ചു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​യി വ​രു​ന്ന​താ​യി ഫൊ​റോ​നാ വി​കാ​രി ഫാ. ​മാ​ത്യു ച​ന്ദ്ര​ന്‍കു​ന്നേ​ല്‍, സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​മാ​ത്യു ത​യ്യി​ല്‍, ഫാ. ​ജോ​സ​ഫ് ചീ​നോ​ത്തു​റ​മ്പി​ല്‍, കൈ​ക്കാ​ര​ന്മാ​രാ​യ ജോ​ര്‍ജ് ജോ​സ​ഫ് പാ​ട്ട​ത്തി​കു​ള​ങ്ങ​ര, സ​ണ്ണി ആ​ദ​പ്പ​ള്ളി, ജോ​സ് ജ​യിം​സ് നി​ല​പ്പ​ന എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.