കുറുപ്പന്തറ ബസ് സ്റ്റാന്‍ഡ് തകര്‍ന്നു
1494670
Sunday, January 12, 2025 8:06 AM IST
കുറുപ്പന്തറ: കുറുപ്പന്തറ ബസ് സ്റ്റാന്‍ഡ് തകര്‍ന്നു. കുണ്ടും കുഴിയുമായി കിടക്കുന്ന സ്റ്റാന്‍ഡിലൂടെയുള്ള യാത്ര ദുഷ്കരമെന്ന് ഡ്രൈവര്‍മാര്‍. ഏറ്റൂമാനൂര്-എറണാകുളം പ്രധാന പാതയില്‍നിന്ന് സ്റ്റാന്‍ഡിലേക്കുള്ള പ്രവേശന കവാടവും പുറത്തേക്കിറങ്ങുന്ന ഭാഗവും പൂര്‍ണമായും തകര്‍ന്നു കിടക്കുകയാണ്. ടാറിംഗ് പലഭാഗത്തും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്.
മെറ്റിലും ടാറിംഗും ഇളകിയതോടെ വലിയ കുഴികളാണ് സ്റ്റാന്‍ഡില്‍ രൂപപ്പെട്ടിരിക്കുന്നത്. സ്റ്റാന്‍ഡിന് ഉള്‍ഭാഗം മാഞ്ഞൂര്‍ പഞ്ചായത്തും പുറഭാഗം പൊതുമരാമത്ത് വകുപ്പുമാണ് നന്നാക്കേണ്ടത്. പലതവണ മാഞ്ഞൂര്‍ പഞ്ചായത്തിലും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും മോട്ടോര്‍ വാഹന വകുപ്പിനെയും അറിയിച്ചിട്ടും നാളിതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്. ബസ് സ്റ്റാന്‍ഡിലെ പൊതു ശൗചാല്യാവും വൃത്തിഹീനമായ നിലയിലായിട്ടും അധികൃതര്‍ കണ്ടഭാവം നടിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.