കുളത്തിനു സമീപം രക്തതുള്ളികള്‍; പരിഭ്രാന്തിയോടെ നാട്ടുകാര്‍
1494669
Sunday, January 12, 2025 8:06 AM IST
മാഞ്ഞൂര്‍: മാഞ്ഞൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് ഓമല്ലൂര്‍ മണിയഞ്ചിറ കുളത്തിന് സമീപം രക്തതുള്ളികള്‍ കണ്ടെത്തി. ഇന്നലെ രാവിലെ നാട്ടുകാരാണ് ടിഷ്യൂ പേപ്പറിലും ചെടികളുടെ ഇലകളില്‍ പടര്‍ന്ന നിലയിലും രക്തതുള്ളികള്‍ കണ്ടെത്തിയത്. ഇതോടെ നാട്ടുകാര്‍ പരിഭ്രാന്തരായി.
രാത്രികാലങ്ങളില്‍ കാറിലും ബൈക്കിലും സ്ഥിരമായി ഇവിടെ ആളുകള്‍ വരാറുണ്ടെന്നും മദ്യപാനം അടക്കമുള്ള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തികള്‍ നടക്കാറുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. വെള്ളിയാഴ്ച്ച രാത്രിയിലും ഇവിടെ ആളുകള്‍ എത്തിയിരുന്നു. പുലര്‍ച്ചെയോടെയാണ് സംഘം മടങ്ങിയത്. ഇവിടെ പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.