രുക്മിണി സ്വയംവര ഘോഷയാത്ര ഭക്തിനിർഭരമായി
1494664
Sunday, January 12, 2025 8:06 AM IST
കുലശേഖരമംഗലം: തേവലക്കാട്ട് ശ്രീധന്വന്തരി ക്ഷേത്രത്തിൽ 26-ാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തോടനുബന്ധിച്ചു നടന്ന രുക്മിണി സ്വയംവര ഘോഷയാത്ര ഭക്തിനിർഭരമായി. ചാത്തനാട്ട് ക്ഷേത്രസന്നിധിയിൽ നിന്ന് പൂത്താലങ്ങളുടേയും വാദ്യമേളത്തിന്റെയും അകമ്പടിയോടെയാണ് രുക്മിണി സ്വയംവരഘോഷയാത്ര തേവലക്കാട്ട് ധന്വന്തരി ക്ഷേത്രത്തിൽ എത്തിയത്.
ക്ഷേത്രംതന്ത്രി ബ്രഹ്മശ്രീ വടശ്ശേരി ഇല്ലത്ത് പരമേശ്വരൻ നമ്പൂതിരി, മേൽശാന്തി യദുകൃഷ്ണൻ, യജ്ഞാചാര്യൻ തുറവൂർ ബിനീഷ് എന്നിവർ പൂജാ കർമ്മങ്ങൾക്ക് കാർമ്മികത്വം വഹിച്ചു. നാളെ കുചേല സദ്ഗതി, 13ന് സപ്താഹം സമാപിക്കും. 13 ന് വൈകുന്നേരം അഞ്ചിന് കുംഭകുട ഘോഷയാത്ര. 14ന് മകര സംക്രമ ഉത്സവം.