കടുത്തുരുത്തി തളിയില്‍ മഹാദേവ ക്ഷേത്രത്തില്‍ പകല്‍പ്പൂരം ഇന്ന്
1494663
Sunday, January 12, 2025 8:06 AM IST
കടുത്തുരുത്തി: കടുത്തുരുത്തി തളിയില്‍ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു ഇന്ന് വൈകൂന്നേരം നാലിന് പകല്‍പ്പൂരം നടക്കും.
ക്ഷേത്രമുറ്റത്താണ് പകല്‍പ്പൂരം നടക്കുന്നത്. പല്ലാട്ട് ബ്രഹ്മദത്തന്, അയ്യപ്പത്ത് ബാലകൃഷ്ണന്, ചാമപ്പുഴ ഉണ്ണികൃഷ്ണന് എന്നീ മൂന്ന് ഗജവീരന്മാര് പകല്‍പ്പൂരത്തിന് മിഴിവേകാന്‍ അണിനിരക്കും. പല്ലാട്ട് ബ്രഹ്മദത്തന് തളിയില്‍ മഹാദേവന്റെ തിടമ്പേറ്റും. പകല്പ്പൂരത്തോടനുബന്ധിച്ചു ഗുരുവായൂര്‍ കമല്‍നാഥിന്റെ പ്രമാണത്തില്‍ സ്പെഷ്യല്‍ പഞ്ചാരിമേളവും, മയൂരനൃത്തവും ഉണ്ടാകും. രാത്രി 9.30-ന് കടുത്തുരുത്തി സെന്‍ട്രല്‍ ജംഗ്ഷനിലെ ആലിന് സമീപമുള്ള പ്രത്യേകം തയാറാക്കിയ സ്ഥലത്ത് പള്ളിവേട്ട നടക്കും. തുടര്‍ന്ന് ചേരാനെല്ലൂര്‍ ശങ്കരന്‍കുട്ടിമാരാരുടെ പ്രമാണത്തില്‍ പാണ്ടിമേളവും ഉണ്ടാകും.