വൈദ്യ പരിശോധന ക്യാമ്പ് നടത്തി
1494662
Sunday, January 12, 2025 8:06 AM IST
വെള്ളൂർ: ക്ഷയരോഗ നിർമാർജന നൂറു ദിനകർമ്മ പരിപാടിയുടെ ഭാഗമായി വെള്ളൂർ പഞ്ചായത്ത്, വെള്ളൂർ ഗവൺമെന്റ് ഹോസ്പിറ്റൽ എന്നിവയുടെ സംയുക്താ ഭിമുഖ്യത്തിൽ വൈദ്യ പരിശോധന ക്യാമ്പ് നടത്തി. താളലയ ജഗ്ഷനിൽ നടന്ന പരിശോധനാ ക്യാമ്പ് വെള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. സോണിക ഉദ്ഘാടനം ചെയ്തു.
മെഡിക്കൽ ഓഫീസർഡോ. ബിനാഷ. ഹെൽത്ത് ഇൻസ്പെക്ടർ ഷാജി, ജെഎച്ച്ഐ ശ്രീജിത്ത്, എംഎൽഎസ് വിദ്യാകൃഷ്ണൻ, ആശാ പ്രവർത്തകരായ കെ.കെ. സീതമ്മ കെ.ടി. ലീല, പി.സി. ബിന്ദു,എം.ആർ. മിനി, ജനപ്രതിനിധികളായ ജയ അനിൽ, ലിസിസണ്ണി, കെ.എസ്. സച്ചിൻ, രാധാമണിമോഹൻ തുടങ്ങിയവർ സംബന്ധിച്ചു.