സില്‍വര്‍ലൈന്‍ വിരുദ്ധ സത്യഗ്രഹം നാളെ 1000 ദിവസത്തിലേക്ക്
1494451
Saturday, January 11, 2025 10:37 PM IST
ചങ്ങനാശേരി: കെ-റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതി പിന്‍വലിച്ചു ഉത്തരവിറക്കണമെന്നും പ്രതിഷേധക്കാരുടെ മേല്‍ എടുത്തിട്ടുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി കോട്ടയം ജില്ലാ കമ്മിറ്റി മാടപ്പള്ളി വെങ്കോട്ട റീത്തുപള്ളിക്കല് പന്തല്‍കെട്ടി സമരം ആരംഭിച്ചിട്ട് നാളെ 1000 ദിവസം.
രാവിലെ 10 മുതല്‍ ഒന്നുവരെ കോട്ടയം കളട്ടറേറ്റു പടിക്കല്‍ ആയിരാമത് ദിനത്തെ സത്യഗ്രഹ സമരവും സമര പോരാളികളുടെ സംഗമവും നടക്കും.
തിരുവനന്തപുരം മുതല്‍ കാസർഗോഡ് വരെ നിര്‍ദിഷ്ട പാത കടന്നുപോകുന്ന സ്ഥലങ്ങളിലെ സമരസമിതി യൂണിറ്റുകളിലെ സമര പോരാളികള്‍ സത്യഗ്രഹത്തില്‍ ഒത്തുചേരുമെന്ന് സമരസമിതി ചെയര്മാന് ബാബു കുട്ടന്‍ചിറ അറിയിച്ചു. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികള്‍, രാഷ്ട്രീയ, സാമുദായിക, പരിസ്ഥിതി സമരസമിതി നേതാക്കള്‍ തുടങ്ങിയവര്‍ സംഗമത്തില്‍ പങ്കുചേരും.