പാ​ലാ: സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് 19 മു​ത​ല്‍ 26 വ​രെ വി​ദ്യാ​ഭ്യാ​സ-​സാം​സ്‌​കാ​രി​ക പ്ര​ദ​ര്‍​ശ​ന​മേ​ള ‘ലു​മി​നാ​രി​യ’ സം​ഘ​ടി​പ്പി​ക്കും.

വൈ​ജ്ഞാ​നി​ക, സാം​സ്‌​കാ​രി​ക മേ​ഖ​ല​ക​ളി​ലെ ഏ​റ്റ​വും നൂ​ത​ന​മാ​യ അ​റി​വു​ക​ളി​ലേ​ക്കും കാ​ഴ്ച​ക​ളി​ലേ​ക്കും വെ​ളി​ച്ചം വീ​ശു​ന്ന നി​ര​വ​ധി സ്റ്റാ​ളു​ക​ളാ​ണ് ഇ​ന്ത്യ​യി​ലെ ത​ന്നെ മി​ക​ച്ച സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ​യും ശ്ര​ദ്ധേ​യ​രാ​യ വ്യ​ക്തി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഒ​രു​ക്കു​ന്ന​ത്.

വി​ക്രം സാ​രാ​ഭാ​യ് സ്‌​പേ​സ് സെ​ന്‍റ​ര്‍ ഒ​രു​ക്കു​ന്ന ശാ​സ്ത്ര പ്ര​ദ​ര്‍​ശ​നം, മെ​ഡ​ക്‌​സ്, മോ​ട്ടോ എ​ക്‌​സ്‌​പോ, പു​സ്ത​ക​മേ​ള, സാ​ഹി​ത്യോ​ത്സ​വം, പെ​റ്റ് ഷോ, ​പു​രാ​വ​സ്തു പ്ര​ദ​ര്‍​ശ​നം, പാ​ലാ സോ​ഷ്യ​ല്‍ വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കാ​ര്‍​ഷി​ക​മേ​ള, കേ​ര​ള വ​നം​വ​കു​പ്പി​ന്‍റെ വി​വി​ധ സ്റ്റാ​ളു​ക​ള്‍, ഫു​ഡ് ഫെ​സ്റ്റ്, ഫാ​ഷ​ന്‍ ഷോ, ​ഇ​ന്‍റ​ര്‍ കൊ​ളീ​ജി​യ​റ്റ് ഡാ​ന്‍​സ് മ​ത്സ​ര​ങ്ങ​ള്‍, ക​യാ​ക്കിം​ഗ്, പ്ര​ശ​സ്ത​രാ​യ ക​ലാ​കാ​ര​ന്മാ​രെ ഉ​ള്‍​പ്പെ​ടു​ത്തി​യു​ള്ള പെ​യി​ന്‍റിം​ഗ് ബി​നാ​ലെ​യും ചി​ത്ര​പ്ര​ദ​ര്‍​ശ​ന​വും, റോ​ബോ​ട്ടി​ക്‌​സ് ഗെ​യി​മു​ക​ള്‍, പ്ലാ​ന​റ്റോ​റി​യം, കി​ഡ്‌​സ് പാ​ര്‍​ക്ക്, വൈ​വി​ധ്യ​മാ​ര്‍​ന്ന ക​ര​കൗ​ശ​ല​വ​സ്തു​ക്ക​ളു​ടെ നി​ര്‍​മാ​ണ​വും പ്ര​ദ​ര്‍​ശ​ന​വും എ​ന്നി​വ​യ്‌​ക്കൊ​പ്പം കോ​ള​ജി​ലെ 21 ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വൈ​വി​ധ്യ​മാ​ര്‍​ന്ന സ്റ്റാ​ളു​ക​ളും മേ​ള​യു​ടെ ഭാ​ഗ​മാ​ണ്.

മ​ധ്യ​തി​രു​വി​താം​കൂ​റി​ലെ ഏ​റ്റ​വും വി​പു​ല​വും വൈ​വി​ധ്യ​മാ​ര്‍​ന്ന​തു​മാ​യ വി​ദ്യാ​ഭ്യാ​സ-​സാം​സ്‌​കാ​രി​ക മേ​ള​യ്ക്കാ​ണ് പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് വേ​ദി​യാ​കു​ന്ന​ത്. 1200ഓ​ളം സ്‌​കൂ​ളു​ക​ള്‍, എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ള്‍, ആ​ര്‍​ട്ട്‌​സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍, പൊ​തു​ജ​ന​ങ്ങ​ള്‍ എ​ന്നി​വ​രു​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് സം​ഘാ​ട​ക​ര്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ബോ​ളി​വു​ഡ് ഗാ​യി​ക ശി​ല്പ റാ​വു ന​യി​ക്കു​ന്ന സം​ഗീ​തനി​ശ​യി​ലും ദ​ക്ഷി​ണേ​ന്ത്യ​യി​ലെ പ്ര​ശ​സ്ത​രാ​യ എ​ട്ട് മ്യൂ​സി​ക് ബാ​ന്‍​ഡു​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത​നൃ​ത്ത ക​ലാ​പ​രി​പാ​ടി​ക​ളി​ലും പ്ര​ത്യേ​ക പാ​സ് മൂ​ല​മാ​ണ് പ്ര​വേ​ശ​നം ന​ൽ​കു​ന്ന​ത്.

വി​ദ്യാ​ഭ്യാ​സം, ച​രി​ത്രം, ശാ​സ്ത്രം, പ​രി​സ്ഥി​തി, സാ​ഹി​ത്യം, ക​ല, കാ​യി​കം, വൈ​ദ്യ​ശാ​സ്ത്രം എ​ന്നി​ങ്ങ​നെ വി​വി​ധ മേ​ഖ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ന്ത്യ​യി​ലെ ശ്ര​ദ്ധേ​യ​രാ​യ വ്യ​ക്തി​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കിയി ട്ടുണ്ട്.

വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ന്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ൽ ഡോ. ​സിബി ജ​യിം​സ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ റ​വ. ഡോ. ​സാ​ല്‍​വി​ന്‍ കാ​പ്പ​ലി​പ്പ​റ​മ്പി​ല്‍, ബ​ര്‍​സാ​ര്‍ ഫാ. ​മാത്യു ആ​ല​പ്പാ​ട്ടു​മേ​ട​യി​ല്‍, കായി​ക​വി​ഭാ​ഗം മേ​ധാ​വി ആ​ശി​ഷ് ജോ​സ​ഫ്, ജോ​ജി ജേ​ക്ക​ബ്, ഡോ. ​ജി​ന്‍​സ് കാ​പ്പ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.