കേരള വനനിയമ ഭേദഗതി ബിൽ പിൻവലിക്കണം: കാഞ്ഞിരപ്പള്ളി ഫൊറോന എസ്എംവൈഎം
1494443
Saturday, January 11, 2025 10:37 PM IST
കാഞ്ഞിരപ്പള്ളി: വനനിയമത്തില്‍ സമഗ്രമായ ഭേദഗതികള്‍ നിര്‍ദേശിച്ചുകൊണ്ട് കേരള ഗസറ്റില്‍ വിജ്ഞാപനം ചെയ്തിട്ടുള്ള വനനിയമ ഭേദഗതി ബില്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് കാഞ്ഞിരപ്പള്ളി ഫൊറോന എസ്എംവൈഎം സമിതി ആവശ്യപ്പെട്ടു.
കേരള ഫോറസ്റ്റ് നിയമ ഭേദഗതി ജനദ്രോഹപരവും വനംവകുപ്പിന്റെ ഗുണ്ടാരാജിന് വഴിവയ്ക്കുന്നതുമാണെന്ന് യോഗം ആരോപിച്ചു. ഫൊറോന പ്രസിഡന്റ് അലന് എസ്. വെള്ളൂരിന്റെ അധ്യക്ഷതയിൽ ഡയറക്ടർ ഫാ. ജോസഫ് ആലപ്പാട്ടുകുന്നേൽ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. അനിമേറ്റർ സിസ്റ്റർ എമിലിൻ സിഎംസി, ഭാരവാഹികളായ ഡിജു കൈപ്പൻപ്ലാക്കൽ, റോഷ്നി ജോർജ്, ജിബിൽ തോമസ്, ജോയൽ ജോബി, എബിൻ തോമസ്, ജ്യോതിസ് മരിയ, കെ. സാവിയോ, അഖില സണ്ണി, ധ്യാൻ ജിൻസ്, റോൺ ആന്റണി, അശ്വിൻ അപ്രേം എന്നിവർ പ്രസംഗിച്ചു.