യൂത്രീഎ ശലഭവാണി പ്രവർത്തനോദ്ഘാടനം
1494440
Saturday, January 11, 2025 10:37 PM IST
വാഴൂർ: യൂണിവേഴ്സിറ്റി ഓഫ് തേഡ് ഏജിന്റെ സംസ്ഥാന സമ്മേളനത്തിൽ ശലഭവാണി റേഡിയോ പ്രവർത്തനോദ്ഘാടനം എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സി.ടി. അരവിന്ദകുമാർ നിർവഹിച്ചു. റേഡിയോ ലോഗോയും പ്രകാശനം ചെയ്തു.
യൂത്രീഎ ഡയറക്ടർ ഡോ. ടോണി കെ. തോമസ്, ഡോ. സി. തോമസ് ഏബ്രഹാം, ജയശ്രീ ജയകുമാർ, സദീറ ഉദയകുമാർ, കെ.ടി. ഷാജി, കെ.എസ്. ശ്രീനാഥൻ, അബ്ദു നിലമ്പൂർ എന്നിവർ പ്രസംഗിച്ചു.
മാത്യു ചെറിയാൻ, വാസുദേവൻ പാലക്കാട്, കുഞ്ഞമ്പു നായർ, ഗീത സാരസ്, നിക്സൺ ഗോപാൽ, ഗോപൻ കാലടി, അച്ചൻകുഞ്ഞ് ജയലക്ഷ്മി, സി. പൗലോസ്, ബാബു നൈനാൻ തുടങ്ങിയവർ വിവിധ സെമിനാറുകൾ നയിച്ചു.