എ​രു​മേ​ലി: മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തി​നാ​യി 800 ബ​സു​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​വ​യി​ൽ 450 ബ​സു​ക​ൾ ചെ​യി​ൻ സ​ർ​വീ​സി​നാ​യും 350 ബ​സു​ക​ൾ ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സി​നാ​യും ഉ​പ​യോ​ഗി​ക്കും. ഇ​വ നി​ല​ക്ക​ൽ, പ​മ്പ എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ എ​ത്തു​മെ​ന്ന് കെ​എ​സ്ആ​ർ​ടി​സി സ്‌​പെ​ഷ​ൽ ഓ​ഫീ​സ​ർ ഷാ​ജു ലോ​റ​ൻ​സ് അ​റി​യി​ച്ചു.

അ​യ്യ​പ്പ​ഭ​ക്ത​രു​ടെ വ​ര​വ് കൂ​ടു​ത​ലാ​ണെ​ങ്കി​ൽ പ​ത്ത​നം​തി​ട്ട, എ​രു​മേ​ലി സ്റ്റേ​ഷ​നു​ക​ളി​ൽ​നി​ന്ന് കൂ​ടു​ത​ൽ സ​ർ​വീ​സ് ന​ട​ത്തും. മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വം അ​വ​സാ​നി​ച്ച് ന​ട അ​ട​യ്ക്കു​ന്ന​തു​വ​രെ അ​യ്യ​പ്പ​ന്മാ​രു​ടെ വ​ര​വ​നു​സ​രി​ച്ച് ചെ​യി​ൻ സ​ർ​വീ​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജ​നു​വ​രി ഏ​ഴു​വ​രെ 51,50,442 യാ​ത്ര​ക​ളാ​ണ് കെ​എ​സ്ആ​ർ​ടി​സി, കെ​യു​ആ​ർ​ടി​സി ബ​സു​ക​ൾ മു​ഖേ​ന വി​വി​ധ റൂ​ട്ടു​ക​ളി​ൽ​നി​ന്ന് ശ​ബ​രി​മ​ല​യി​ലേ​ക്ക് ന​ട​ന്നി​ട്ടു​ള്ള​തെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. മ​ക​ര​ജ്യോ​തി ദ​ർ​ശ​നം ന​ട​ക്കു​ന്ന 14ന് ​അ​ട്ട​ത്തോ​ട് എ​ത്തു​ന്ന അ​യ്യ​പ്പ​ഭ​ക്ത​രെ നി​ല​ക്ക​ൽ എ​ത്തി​ക്കു​ന്ന​തി​ന് കൂ​ടു​ത​ൽ സൗ​ജ​ന്യ ബ​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തും.

ജ​നു​വ​രി ഏ​ഴു​വ​രെ പ​മ്പ-​നി​ല​ക്ക​ൽ റൂ​ട്ടി​ൽ 1,21,109 ചെ​യി​ൻ സ​ർ​വീ​സു​ക​ളും വി​വി​ധ ഡി​പ്പോ​ക​ളി​ൽ നി​ന്നാ​യി 14,111 ദീ​ർ​ഘ​ദൂ​ര ട്രി​പ്പു​ക​ൾ പ​മ്പ​യി​ൽ എ​ത്തു​ക​യും 14,156 ട്രി​പ്പു​ക​ൾ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു ന​ട​ത്തി. ന​ട തു​റ​ന്ന​ശേ​ഷം 4624 ബ​സ് ട്രി​പ്പു​ക​ൾ ഓ​പ്പ​റേ​റ്റ് ചെ​യ്തി​ട്ടു​ണ്ട്. പ​മ്പ-​ചെ​ങ്ങ​ന്നൂ​ർ റൂ​ട്ടി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ ന​ട​ത്തി​യ​ത്.

ഈ ​സീ​സ​ണി​ൽ വി​വി​ധ ഡി​പ്പോ​ക​ളി​ൽ​നി​ന്ന് 604 ക​ണ്ട​ർ​ക്ട​ർ​മാ​രും 668 ഡ്രൈ​വ​ർ​മാ​രും പ​മ്പ​യി​ലെ​ത്തി സേ​വ​ന​മ​നു​ഷ്ടി​ച്ച​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പ​മ്പ സ്‌​പെ​ഷ​ൽ ഓ​ഫീ​സ​റെ കൂ​ടാ​തെ അ​സി​സ്റ്റ​ന്‍റ് സ്‌​പെ​ഷ​ൽ ഓ​ഫീ​സ​ർ, അ​സി​സ്റ്റ​ന്‍റ് ഡി​പ്പോ എ​ൻ​ജി​നി​യ​ർ, മെ​ക്കാ​നി​ക്ക്, ഇ​ൻ​സ്‌​പെ​ക്ട​ർ, സ്റ്റേ​ഷ​ൻ​മാ​സ്റ്റ​ർ, മി​നി​സ്റ്റീ​രി​യ​ൽ വിം​ഗ്, ഗാ​ർ​ഡ് എ​ന്നി​ങ്ങ​നെ നി​ര​വ​ധി ജീ​വ​ന​ക്കാ​രു​ടെ സേ​വ​ന​വും ഈ ​കാ​ല​യ​ള​വി​ൽ ഉ​ണ്ടാ​യി​രു​ന്നു.