ശാസ്ത്രവേദി ജില്ലാ പ്രവര്‍ത്തനോദ്ഘാടനം നടത്തി
1493884
Thursday, January 9, 2025 6:53 AM IST
കോട്ടയം: ശാസ്ത്രവേദി ജില്ലാ പ്രവര്‍ത്തനോദ്ഘാടനം നടത്തി. എംടി സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ചടങ്ങിൽ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ ഉദ്ഘാടനം നിർവഹിച്ചു. ശാസ്ത്രവേദി ജില്ലാ പ്രസിഡന്റ് ഡോ. പി.ജെ. കുര്യന് അധ്യക്ഷത വഹിച്ചു.
ശാസ്ത്രവേദി സംസ്ഥാന പ്രസിഡന്റ് ഡോ. അച്യുതശങ്കര്‍ എസ്. നായര്‍, വെള്ളൂര്‍ ടിഐഇഎസ് ഡയറക്ടര്‍ ഡോ. പുന്നന്‍ കുര്യന് വേങ്കടത്ത്, ജില്ലാ സെക്രട്ടറി ഡോ. ഷാജി ജോസഫ്, വൈസ് പ്രസിഡന്റുമാരായ വി.ഐ. അബ്ദുല്‍ കരീം,
ഡോ. ബിനു സച്ചിവോത്തമപുരം, ജോയിന്റ് സെക്രട്ടറി രാജേഷ് കുമാര്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ മേരി കെ. ജോണ്‍, ഹെഡ്മിസ്ട്രസ് റൂബി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.