വണ്ടിചെക്ക് നല്‍കിയെന്ന പറ്റിച്ചെന്ന കേസ്: ശിക്ഷ ശരിവച്ച് സെഷൻസ് കോടതി
1493883
Thursday, January 9, 2025 6:53 AM IST
കോട്ടയം: ഇന്നോവ വാഹനത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തുകയും വണ്ടിചെക്ക് നല്കി പറ്റിക്കുകയും ചെയ്ത കേസില്‍ മജിസ്ട്രേറ്റ് കോടതി ശിക്ഷ ശരിവച്ച് സെഷന്‍സ് കോടതി. കോട്ടയം ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് മൂന്നാം കോടതി ശിക്ഷിച്ച പള്ളിക്കത്തോട് ആനിക്കാട് പള്ളിത്താഴെ ആലീസ് ചാക്കോയുടെ പിഴ ശിക്ഷയാണ് സെഷന്‍സ് കോടതി ശരിവച്ചത്.
കോട്ടയം വടവാതൂര്‍ വടാമറ്റത്തില്‍ വി.സി. ചാണ്ടി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസില്‍ വിധി. മജിസ്ട്രേറ്റ് കോടതി വിധിച്ച 3.85 ലക്ഷം രൂപ പിഴ അടയ്ക്കുന്നതിനും പിഴ അടച്ചില്ലെങ്കില്‍ രണ്ട് മാസം കഠിന തടവ് അനുഭവിക്കണമെന്നുമുള്ള ശിക്ഷയാണു കോടതി ശരിവച്ചത്.
അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജെ. നാസറാണു വിധി പ്രഖ്യാപിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സിറില്‍ തോമസും വി.സി. ചാണ്ടിക്കു വേണ്ടി വിനു ജേക്കബ് മാത്യുവും കോടതിയില്‍ ഹാജരായി.