കുറിച്ചി സചിവോത്തമപുരം കമ്യൂണിറ്റി സെന്ററിലെ ഐസൊലേഷന്‍ വാര്‍ഡ് ഉദ്ഘാടനം 13 ലേക്കു മാറ്റി
1493904
Thursday, January 9, 2025 7:07 AM IST
ചങ്ങനാശേരി: കുറിച്ചി സചിവോത്തമപുരം കമ്യൂണിറ്റി സെന്ററിലെ ഐസൊലേഷന്‍ വാര്‍ഡ് ഉദ്ഘാടനത്തിന്റെയും അതില്‍ പുനരാരംഭിക്കുന്ന കിടത്തിചികിത്സാ വിഭാഗത്തിന്റെയും ഉദ്ഘാടനം മാറ്റിവച്ചു. വൈദ്യുതി കണക്ഷന് ലഭിക്കാന്‍ വൈകിയതും ഉദ്ഘാടനത്തിനു നിശ്ചയിച്ചിരുന്ന മന്ത്രി വീണാ ജോര്‍ജിന് എത്താന്‍ കഴിയാതെ പോയതും ഉദ്ഘാടനം മാറ്റി വയ്ക്കാന്‍ കാരണമായി.
13ന് രാവിലെ 9.30നാണ് പുതിയ ഉദ്ഘാടന സമയം. ജോബ് മൈക്കിള്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും. കഴിഞ്ഞ ആറിനായിരുന്നു ഉദ്ഘാടനം നടക്കേണ്ടിയിരുന്നത്.
കിഫ്ബിയില്‍ നിന്നനുവദിച്ച 1.35 കോടി രൂപ മുടക്കിയാണ് ഐസൊലേഷന്‍ വാര്‍ഡ് നിര്‍മിച്ചത്. പത്ത് കിടക്കകളുള്ള ഐപി വാര്‍ഡാണ് ഇതില്‍ ക്രമീകരിക്കുന്നത്. ഐസൊലേഷന്‍ വാര്‍ഡ് കെട്ടിടത്തിലേക്ക് വൈദ്യുതി കണക്ഷന് ലഭിക്കുന്നതിന് കിഫ്ബിയില്‍നിന്നു രണ്ടുലക്ഷം രൂപ അടയ്ക്കാന്‍ വൈകിയതു മൂലമാണ് വൈദ്യുതി കണക്ഷന് താമസം നേരിട്ടത്.
ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്ന രോഗികളുടെ പരിചരണത്തിനായി 24 മണിക്കൂറും ഡോക്ടര്‍മാരുടേയും നഴ്സുമാരുടേയും സേവനം ലഭ്യമാക്കുന്നതിനുള്ള നടപടികളും പൂര്‍ത്തിയായിട്ടുണ്ട്. കുറിച്ചി, നീലംപേരൂര്‍, പനച്ചിക്കാട്, വാഴപ്പള്ളി പഞ്ചായത്തുകളിലെയും ചിങ്ങവനം മേഖലകളിലേയും സാ