ക​ടു​ത്തു​രു​ത്തി: ക​ല്ല​റ ശാ​ര​ദാ ക്ഷേ​ത്ര​ത്തി​ലെ ഈ ​വ​ര്‍ഷ​ത്തെ മ​ക​ര​സം​ക്ര​മ മ​ഹോ​ത്സ​വം ഒ​മ്പ​ത് മു​ത​ല്‍ 14 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. ഇ​ന്ന് രാ​ത്രി 7.30 ന് ​ക്ഷേ​ത്രം​ത​ന്ത്രി പ​റ​വൂ​ര്‍ രാ​കേ​ഷ് ത​ന്ത്രി​ക​ളു​ടെ കാ​ര്‍മി​ക​ത്വ​ത്തി​ല്‍ കൊ​ടി​യേ​റ്റും.

എ​ട്ടി​ന് വൈ​ക്കം ഡി​വൈ​എ​സ്പി സി​ബി​ച്ച​ന്‍ ജോ​സ​ഫ് ക​ലാ​സ​ന്ധ്യ ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ര്‍ന്ന് നൃ​ത്തം, കൈ​കൊ​ട്ടി​ക്ക​ളി. പ​ത്തി​ന് രാ​വി​ലെ എ​ട്ടി​ന് ദേ​വീ​ഭാ​ഗ​വ​ത പാ​രാ​യ​ണം, രാ​ത്രി ഏ​ഴി​ന് ദേ​ശ​താ​ലം, എ​ട്ടി​ന് വീ​ര​നാ​ട്യം, 11 ന് ​രാ​ത്രി ഏ​ഴി​ന് ദേ​ശ​താ​ലം, എ​ട്ടി​ന് ഗാ​ന​മേ​ള, 12 ന് ​രാ​വി​ലെ 11 ന് ​ഓ​ട്ട​ന്‍തു​ള്ള​ല്‍, രാ​ത്രി ഏ​ഴി​ന് ദേ​ശ​താ​ലം, എ​ട്ടി​ന് നാ​ട​കം. 13 ന് ​വൈ​കൂ​ന്നേ​രം അ​ഞ്ചി​ന് ക​ല്ല​റ​പ്പൂ​രം. ഏ​ഴ് ഗ​ജ​രാ​ജാ​ക്ക​ന്മാ​ര്‍ പൂ​ര​ത്തി​ന് അ​ണി​നി​ര​ക്കും.

മേ​ള​ക​ലാ​ര​ത്‌​നം ചൊ​വ്വ​ല്ലൂ​ര്‍ മോ​ഹ​ന വാ​ര്യ​രും 55 ല്‍പ​രം ക​ലാ​കാ​ര​ന്മാ​രും അ​ണി​നി​ര​ക്കു​ന്ന പാ​ണ്ടി​മേ​ളം പൂ​ര​ത്തി​ന് മി​ഴി​വേ​കും. രാ​ത്രി 8.30 ന് ​തി​രു​വാ​തി​ര, പ​ത്തി​ന് പ​ള്ളി​വേ​ട്ട.

14 ന് ​രാ​വി​ലെ എ​ട്ടി​ന് നാ​ദ​സ്വ​ര​ക്ക​ച്ചേ​രി, വൈ​കു​ന്നേ​രം 4.30 ന് ​ആ​റാ​ട്ടു​ബ​ലി, 5.30 ന് ​ഫ്യൂ​ഷ​ന്‍ കോ​ല്‍ക​ളി, ആ​റി​ന് ആ​റാ​ട്ട് പു​റ​പ്പാ​ട്, രാ​ത്രി ഏ​ഴി​ന് ആ​റാ​ട്ട്, തു​ട​ര്‍ന്ന് ആ​റാ​ട്ട് വ​ര​വേ​ല്‍പ്പ്, വ​ലി​യ​കാ​ണി​ക്ക, കൊ​ടി​യി​റ​ക്ക​ല്‍.