പ​​ള്ളി​​ക്ക​​ത്തോ​​ട്: വീ​​ട്ടി​​ല്‍ അ​​തി​​ക്ര​​മി​​ച്ചു ക​​യ​​റി സ്വ​​ര്‍ണ​​വും പ​​ണ​​വും മോ​​ഷ്‌​​ടി​​ച്ച കേ​​സി​​ല്‍ യു​​വാ​​വി​​നെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. എ​​ലി​​ക്കു​​ളം ഇ​​ള​​ങ്ങു​​ളം ഭാ​​ഗ​​ത്ത് ഇ​​പ്പോ​​ള്‍ വാ​​ട​​ക​​യ്ക്ക് താ​​മ​​സി​​ക്കു​​ന്ന പ​​ള്ളി​​ക്ക​​ത്തോ​​ട് കി​​ഴ​​ക്ക​​ട​​മ്പ് ക​​ണ്ണ​​മ​​ല സ​​ഞ്ജ​​യ് സ​​ജി (ശം​​ഭു-46)​​യെ​​യാ​​ളെ​​യാ​​ണ് പ​​ള്ളി​​ക്ക​​ത്തോ​​ട് പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

ഇ​​യാ​​ള്‍ ക​​ഴി​​ഞ്ഞ അ​​ഞ്ചി​​ന് ആ​​നി​​ക്കാ​​ട് തെ​​ക്കും​​ത​​ല ഭാ​​ഗ​​ത്തെ വീ​​ട്ടി​​ല്‍ അ​​തി​​ക്ര​​മി​​ച്ചു ക​​യ​​റി അ​​ല​​മാ​​ര​​യി​​ല്‍ സൂ​​ക്ഷി​​ച്ചി​​രു​​ന്ന സ്വ​​ര്‍ണാ​​ഭ​​ര​​ണ​​ങ്ങ​​ളും 30,500 രൂ​​പ​​യും മോ​​ഷ്ടി​​ച്ചു ക​​ട​​ന്നു​​ക​​ള​​യു​​ക​​യാ​​യി​​രു​​ന്നു.

പ​​രാ​​തി​​യെ​​ത്തു​​ട​​ര്‍ന്നു പ​​ള്ളി​​ക്ക​​ത്തോ​​ട് പോ​​ലീ​​സ് കേ​​സെ​​ടു​​ത്തു ന​​ട​​ത്തി​​യ ശാ​​സ്ത്രീ​​യ പ​​രി​​ശോ​​ധ​​ന​​യി​​ല്‍ മോ​​ഷ്‌​​ടാ​​വി​​നെ തി​​രി​​ച്ച​​റി​​ഞ്ഞ് ഇ​​യാ​​ളെ പി​​ടി​​കൂ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു. മോ​​ഷ​​ണ​​മു​​ത​​ല്‍ ഇ​​യാ​​ള്‍ ഒ​​ളി​​പ്പി​​ച്ച​​സ്ഥ​​ല​​ത്തു​​നി​​ന്നു പോ​​ലീ​​സ് ക​​ണ്ടെ​​ടു​​ക്കു​​ക​​യും ചെ​​യ്തു.

ഇ​​യാ​​ള്‍ പ​​ള്ളി​​ക്ക​​ത്തോ​​ട് സ്റ്റേ​​ഷ​​നി​​ലെ ആ​​ന്‍റി സോ​​ഷ്യ​​ല്‍ ലി​​സ്റ്റി​​ല്‍ ഉ​​ള്‍പ്പെ​​ട്ട​​യാ​​ളാ​​ണ്. ഇ​​ന്‍ഫോ​​പാ​​ര്‍ക്ക് സ്റ്റേ​​ഷ​​നി​​ലെ കൊ​​ല​​പാ​​ത​​ക​​ക്കേ​​സി​​ലും ഇ​​യാ​​ള്‍ പ്ര​​തി​​യാ​​ണ്. കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കി​​യ ഇ​​യാ​​ളെ റി​​മാ​​ന്‍ഡ് ചെ​​യ്തു.