കടയനിക്കാട് സെന്റ് മേരീസ് പള്ളിയിൽ തിരുനാൾ
1493906
Thursday, January 9, 2025 7:07 AM IST
കടയനിക്കാട്: സെൻ മേരീസ് പള്ളിയിൽ പരിശുദ്ധ വ്യാകുല മാതാവിന്റെ തിരുനാളിനു തുടക്കമായി. ഇന്ന് വൈകുന്നേരം 4.30ന് ജപമാല, അഞ്ചിന് മധ്യസ്ഥപ്രാർഥന, വിശുദ്ധ കുർബാന. നാളെ വൈകുന്നേരം നാലിന് കൊടിയേറ്റ്, 4.30ന് വിശുദ്ധ കുർബാന, തുടർന്ന് സെമിത്തേരി സന്ദർശനം, രാത്രി ഏഴിന് ഗാനമേള.
11ന് വൈകുന്നേരം 4.45ന് വിശുദ്ധ കുർബാന, 6.15ന് ഇടയിരിക്കപ്പുഴയിലേക്ക് പ്രദക്ഷിണം. തുടർന്ന് കരിമരുന്ന് കലാപ്രകടനം. 12 രാവിലെ ഏഴിന് വിശുദ്ധ കുർബാന, 10ന് തിരുനാൾ കുർബാന, സന്ദേശം, തുടർന്ന് വിശുദ്ധ ഗീവർഗീസിന്റെ കുരിശടിയിലേക്ക് പ്രദക്ഷിണം, ഉത്പന്ന ലേലം.