നെല്‍ക്കര്‍ഷകരുടെ പ്രശ്നങ്ങള്‍: രണ്ടാംഘട്ട സമരത്തിനു തുടക്കംകുറിച്ചു
1493900
Thursday, January 9, 2025 7:03 AM IST
ചങ്ങനാശേരി: സംസ്ഥാനത്തെ നെല്‍ക്കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നെല്‍കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ രണ്ടാംഘട്ട സമരത്തിന്റെ ഭാഗമായി സമരപഥം ആരംഭിച്ചു. നെല്‍കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിക്കാത്ത കൃഷിമന്ത്രി രാജിവയ്ക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.
സമരപഥത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വൈസ് പ്രസിഡന്റ് ലാലിച്ചന്‍ പള്ളിവാതുക്കലിന്റെ അധ്യക്ഷതയില്‍ സംസ്ഥാന രക്ഷാധികാരി വി.ജെ. ലാലി നിർവഹിച്ചു. സംസ്ഥാന പ്രസിഡന്റ് റജീന അഷ്റഫ് മുഖ്യ പ്രസംഗം നടത്തി. ജനറല്‍സെക്രട്ടറി സോണിച്ചന്‍ പുളിങ്കുന്ന്, വര്‍ക്കിംഗ് പ്രസിഡന്റ് പി.ആര്. സതീശന്, വൈസ്പ്രസിഡന്റുമാരായ പി. വേലായുധന്നായര്, റോയി ഊരാംവേലി, ഷാജി മുടന്താഞ്ഞിലി തുടങ്ങിയവര്‍ പ്രസംഗിച്ചു