ഭാരത ദർശനം സമന്വയസങ്കല്പം: ഗവർണർ ശ്രീധരൻ പിള്ള
1493889
Thursday, January 9, 2025 6:53 AM IST
കോട്ടയം: സ്വതന്ത്ര ആശയ വിനിമയ സംഘടനയായ ജനകീയ സമിതിയുടെ 30-ാം വാർഷികം നടത്തി. ഡിസി ബുക്സ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ഗോവാ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്തു.
ഗാന്ധിയൻ കെ.ഇ. മാമ്മൻ സ്മാരക പുരസ്കാരങ്ങൾ ബസേലിയസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ, മാധ്യമ പ്രവർത്തകൻ എം.ജി. രാധാകൃഷ്ണൻ, സാമൂഹ്യ പ്രവർത്തകൻ ഡോ. ഉമ്മൻ പി. ഏബ്രഹാം എന്നിവർക്ക് ഗവർണർ നൽകി.
സമിതി സംസ്ഥാന ചെയർമാൻ ഡോ.എൻ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ. ഉമ്മൻ പി. ഏബ്രഹാം പുരസ്കാര തുകയായ 25,000 രൂപ കാതോലിക്കാ ബാവയുടെ സഹോദരൻ പദ്ധതിയിലേക്കു കൈമാറി. വാഴൂർ തീർഥപാദ ആശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനന്ദ മുഖ്യപ്രഭാഷണം നടത്തി.
സമിതി ജനറൽ സെക്രട്ടറി അനി വർഗീസ്, വർക്കിംഗ് ചെയർമാൻ എൻ.വി. പ്രദീപ് കുമാർ, ഡോ. അശോക് അലക്സ് ഫിലിപ്പ്, ജോർജ് തഴക്കര, വി.പി. ജയചന്ദ്രൻ, ഡോ. ജോൺസൺ വി. ഇടിക്കുള, ജോർജ് വർഗീസ് വെങ്ങാഴിയിൽ എന്നിവർ പ്രസംഗിച്ചു.