ആര്‍പ്പൂക്കര ചെറുപുഷ്പം പള്ളിയില്‍ ‘യൂത്ത് അലൈവ് ’ഇന്ന്
1490876
Sunday, December 29, 2024 7:20 AM IST
ആര്‍പ്പൂക്കര: ആര്‍പ്പൂക്കര ചെറുപുഷ്പം യുവദീപ്തി എസ്വൈഎമ്മിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കെസിബിസി യുവജനവര്‍ഷ സമാപനവും മഹാജൂബിലി വര്‍ഷ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും - യൂത്ത് അലൈവ് ചെറുപുഷ്പം പള്ളിയില്‍ ഇന്നു നടക്കും.
വൈകുന്നേരം 4.30നു വിശുദ്ധ കുര്‍ബാനയോടെ യൂത്ത് അലൈവിനു തുടക്കമാകും. 5.30നു ചേരുന്ന പൊതുസമ്മേളനത്തില്‍ വികാരി ഫാ. ളൂയീസ് വെള്ളാനിക്കല്‍ അധ്യക്ഷത വഹിക്കും. കോ-ഓര്‍ഡിനേറ്റര്‍ റെജി ചാവറ ആമുഖപ്രഭാഷണവും ചങ്ങനാശേരി അതിരൂപതാ വികാരി ജനറാള്‍ മോൺ. വര്‍ഗീസ് താനമാവുങ്കല്‍ മുഖ്യപ്രഭാഷണവും നടത്തും. യുവജനവര്‍ഷ സമാപനവും മഹാജൂബിലി വര്‍ഷ ഉദ്ഘാടനവും ഷംഷാബാദ് രൂപത സഹായമെത്രാന്‍ മാര്‍ തോമസ് പാടിയത്ത് നിര്‍വഹിക്കും.
കുടമാളൂര്‍ ഫൊറോനാ വികാരി റവ.ഡോ. മാണി പുതിയിടം അനുഗ്രഹപ്രഭാഷണം നടത്തും. ചങ്ങനാശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പ്രഥമ വനിത ഡോ. രേഖ മാത്യു, പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും കെഇ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പ്രിന്‍സിപ്പലുമായ ഫാ. ജയിംസ് മുല്ലശേരി, സിനിമാനടന് ടിനി ടോം എന്നിവരെ യോഗത്തില്‍ ആദരിക്കും.
യുവദീപ്തി-എസ്വൈഎം ഫൊറോനാ ഡയറക്ടര്‍ ഫാ. പ്രിന്‍സ് എതിരേറ്റുകുടിയില്, അതിരൂപത പ്രസിഡന്റ് ജോയല്‍ ജോണ്‍, യൂണിറ്റ് പ്രസിഡന്റ് സ്റ്റിമിന് ടോമി, ജനറല്‍ കണ്‍വീനര്‍ അശ്വിന് ജിമ്മി എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് കാന്‍ഡില്‍സ് ബാന്‍ഡ് കൊച്ചി അവതരിപ്പിക്കുന്ന സംഗീത വിരുന്നും സണ്ഡേസ്കൂള് വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന മാര്‍ഗംകളിയും ഉണ്ടായിരിക്കും. സ്നേഹവിരുന്നോടെ യൂത്ത് അലൈവ് സമാപിക്കും.