തലയാഴം പഞ്ചായത്തിലേക്ക് 30ന് എൽഡിഎഫ് മാർച്ച്
1490882
Sunday, December 29, 2024 7:27 AM IST
തലയാഴം: തലയാഴം പഞ്ചായത്തിലെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ 30ന് എൽഡിഎഫിന്റെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തും. തലയാഴം പഞ്ചായത്തിൽ നാലു വർഷത്തിനിടയിൽ നാലു പ്രസിഡന്റുമാർ അധികാരത്തിൽ വന്നു.
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടവരും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരും തമ്മിലുള്ള പോരുമൂലം പഞ്ചായത്ത് ഭരണം പൂർണമായും സ്തംഭിപ്പിച്ച അവസ്ഥയിലാണെന്ന് എൽഡിഎഫ് ആരോപിച്ചു.
ധർണാ സമരം സിപിഎം വൈക്കം ഏരിയ സെക്രട്ടറി പി. ശശിധരൻ ഉദ്ഘാടനം ചെയ്യും. കെ. അരുണൻ, എം.ഡി. ബാബുരാജ്, കെ. കുഞ്ഞപ്പൻ, എസ്. ദേവരാജൻ, അഡ്വ. കെ.കെ.രഞ്ജിത്ത്, കെ. രാധാകൃഷ്ണൻ നായർ, കെ.കെ. സുമനൻ, പി.എസ്. പുഷ്കരൻ, വി.എം. ഹരിയപ്പൻ, എ.സി. ജോസഫ്, ബിജു പറപ്പള്ളി തുടങ്ങിയവർ സംബന്ധിക്കും.