തമിഴ്നാട് വൈക്കം-ചെന്നൈ ബസ് സർവീസ് ആരംഭിക്കും
1490790
Sunday, December 29, 2024 5:45 AM IST
വൈക്കം: ഫ്രാൻസിസ് ജോർജ് എംപി നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ വൈക്കത്തുനിന്നും ചെന്നൈയിലേക്ക് ബസ് സർവീസ് ആരംഭിക്കും.
നവീകരിച്ച തന്തൈ പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടനത്തിന് എത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനോട് സമ്മേളന വേദിയിൽ ഫ്രാൻസിസ് ജോർജ് എംപി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ചെന്നൈയിൽ നിന്നും വൈക്കത്തേക്ക് തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ സർവീസ് ആരംഭിക്കുവാൻ തീരുമാനിച്ചത്. ജനുവരി ഒന്നുമുതൽ സർവീസ് ആരംഭിക്കും.