നിർധന കുടുംബത്തിനു സ്വപ്നഭവനമൊരുക്കി സ്വിറ്റ്സർലൻഡ് മലയാളി കൂട്ടായ്മ
1490797
Sunday, December 29, 2024 5:57 AM IST
കാഞ്ഞിരപ്പള്ളി: സ്വിറ്റ്സർലൻഡിലെ മലയാളി കൂട്ടായ്മ ക്രിസ്മസ് സമ്മാനമായി നിർധന കുടുംബത്തിനു വീട് നിർമിച്ചുനൽകി. സ്വിറ്റ്സർലൻഡിലെ ബി ഫ്രണ്ട്സ് മലയാളി സംഘടന സ്വരുമ പാലിയേറ്റീവ് കെയറിന്റെ സഹകരണത്തോടെയാണ് കാഞ്ഞിരപ്പള്ളി മഞ്ഞപ്പള്ളി നിവാസികളായ കുടുംബത്തിന്റെ വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കിയത്. ബി ഫ്രണ്ട്സിന്റെ ചാരിറ്റി പദ്ധതിയായ ഐ ഷെയർ ചാരിറ്റി ഭവന നിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഭവനനിർമാണം നടത്തിയത്.
ബി ഫ്രണ്ട്സിന്റെ മുൻ പ്രസിഡന്റും ചാരിറ്റി കോ-ഓർഡിനേറ്ററുമായ ടോമി തൊണ്ടാംകുഴി താക്കോൽകൈമാറ്റം നിർവഹിച്ചു. സ്വരുമ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു.
സിബി സെബാസ്റ്റ്യൻ, ബാബു വേതാനി, ബി ഫ്രണ്ട്സ് അംഗങ്ങളായ ജോജോ വിച്ചാട്ട്, ജോർജ് ദേവസ്യ നെല്ലൂർ, സ്വരുമ ഭാരവാഹികളായ സ്കറിയാച്ചൻ ഞാവള്ളിൽ, റോയി വാലുമണ്ണേൽ, ജയിംസ് തൂങ്കുഴി, റെജി തെക്കേമുറി, ജോജി ഇലഞ്ഞിമറ്റത്തിൽ, ജോം കലൂർ, മനോജ് കപ്പലുമാക്കൽ, സിബി ജയിംസ് തെക്കേമുറി എന്നിവർ പ്രസംഗിച്ചു.
ബി ഫ്രണ്ട്സ് പ്രസിഡന്റ് ലൂസി വാഴേപറമ്പിൽ, സെക്രട്ടറി പുഷ്പ തടത്തിൽ, കോ-ഓർഡിനേറ്റർ ജോ പത്തുപറയിൽ എന്നിവർ വീഡിയോ കോൺഫറൻസിലൂടെ താക്കോൽ കൈമാറ്റ ചടങ്ങിൽ പങ്കെടുത്തു.