രക്തദാന സന്ദേശവുമായി ആകാശിന്റെ കേരളയാത്ര
1490886
Sunday, December 29, 2024 7:27 AM IST
ചങ്ങനാശേരി: രക്തദാന ബോധവത്കരണ പരിപാടിയുമായി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സൈക്കിളില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കൊല്ലം ഈസ്റ്റ് കല്ലട പഞ്ചായത്ത് ചിറ്റുമല സ്വദേശിയും മണ്‍ട്രോതുരുത്ത് കൃഷിഭവന് കൃഷി ഫീല്‍ഡ് അസിസ്റ്റന്റുമായ ബി.എന്‍. ആകാശിന് ചങ്ങനാശേരി റണ്ണേഴ്സ് ക്ലബിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്കി.
ഒരു ദിവസം 100 കിലോമീറ്റർ ദൂരമാണ് സൈക്കിള്‍ ചവിട്ടി ആകാശ് വിവിധ ജില്ലകളിലൂടെ സഞ്ചരിക്കുന്നത്. സ്വീകരണം മാരത്തണ്‍ താരം ഡിക്സണ്‍ സ്കറിയാ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ബാവാ സലാം അധ്യക്ഷത വഹിച്ചു.